'ബിജെപിയിലേക്കില്ല'; ദേശീയ നേതാക്കളുമായി ചർച്ച നടത്തിയെന്ന പ്രചരണം ശരിയല്ലെന്ന് എസ് രാജേന്ദ്രൻ

പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചു. ഈ വിവരം സിപിഐഎം സംസ്ഥാന സെക്രട്ടറിയെ എകെജി സെന്ററിൽ എത്തി അറിയിച്ചിരുന്നു

dot image

ഇടുക്കി: ബിജെപിയിൽ ചേരുമെന്ന പ്രചരണത്തെ തള്ളി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. നിലവിൽ ഇപ്പോൾ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ല. തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നു. പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചു. ഈ വിവരം സിപിഐഎം സംസ്ഥാന സെക്രട്ടറിയെ എകെജി സെന്ററിൽ എത്തി അറിയിച്ചിരുന്നു. എന്നിട്ടും ഇതുവരെ നടപടി പിൻവലിക്കാനുള്ള തീരുമാനമാകാത്തതിൽ പ്രതിഷേധമുണ്ട്. തന്നെ പുറത്തു നിർത്തുന്നതിന് പിന്നിൽ സിപിഎം പ്രാദേശിക നേതാക്കളാണ് എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയെന്ന പ്രചരണം ശരിയല്ലെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചു.

പത്മജ മാന്യയായ കുടുംബിനി; ആൻ്റണി മകൻ്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണം: പി സി ജോർജ്ജ്

2006, 2011, 2016 നിയമസഭ തെരഞ്ഞെടുപ്പുകളിൽ ദേവികുളത്ത് നിന്ന് സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച വ്യക്തിയാണ് എസ് രാജേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് ദേവികുളം മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താന് ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില് പാര്ട്ടി രാജേന്ദ്രനെ സസ്പെന്ഡ് ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us