ശക്തമായ തിരതള്ളല്; വലിയതുറ കടല്പ്പാലം രണ്ടായി വേര്പെട്ടു

രണ്ട് വര്ഷം മുമ്പ് പാലത്തിന്റെ കവാടം തിരയടിയില് വളഞ്ഞിരുന്നു

dot image

തിരുവനന്തപുരം: വലിയതുറ കടല്പ്പാലം രണ്ടായി വേര്പെട്ടു. ശക്തമായ തിരതള്ളലില് കടൽപ്പാലത്തിന്റെ ഒരുഭാഗം പൂര്ണമായി ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തകര്ന്നത്. 1959-ലാണ് 'രാജ തുറെ കടല്പ്പാലം' എന്ന വലിയതുറ കടല്പ്പാലം പുനര്നിര്മ്മിച്ചത്. രണ്ട് വര്ഷം മുമ്പ് പാലത്തിന്റെ കവാടം തിരയടിയില് വളഞ്ഞിരുന്നു.

ഇത് പുനര്നിര്മിക്കുമെന്ന് അന്നത്തെ തുറമുഖ മന്ത്രി അഹമ്മദ് ദേവര്കോവില് സ്ഥലം സന്ദര്ശിക്കവെ പറഞ്ഞിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല.1825-ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്മിച്ചത്. ഇത് 1947-ല് എം വി പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകര്ന്നു. അപകടത്തില് നിരവധിപേര് മരിച്ചു. തുടര്ന്ന് നാട്ടുകാരുടെ നേതൃത്വത്തില് വലിയ പ്രതിഷേധമുണ്ടാവുകയും പിന്നാലെ ഇപ്പോഴത്തെ പാലം പുനര്നിര്മിക്കുകയുമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us