കെ കരുണാകരന്റെ ചിത്രം ഉള്പ്പെടുത്തിയ ബിജെപി ഫ്ളക്സ് വലിച്ചു കീറി യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്

ഫ്ളക്സിന്റെ അവശിഷ്ടങ്ങള് പൊലീസ് കൊണ്ട് പോയി.

dot image

മലപ്പുറം: കെ കരുണാകരന്റെ ചിത്രം വച്ച് ബിജെപി സ്ഥാപിച്ച ഫ്ളക്സ് ബോര്ഡ് കീറി എറിഞ്ഞ് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്. നിലമ്പൂര് മുനിസിപ്പല് കമ്മിറ്റി സ്ഥാപിച്ച ഫ്ളെക്സ് ആണ് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് നശിപ്പിച്ചത്. പ്രതിഷേധവുമായി എത്തിയാണ് ഫ്ളക്സ് നശിപ്പിച്ചത്. ഫ്ളക്സിന്റെ അവശിഷ്ടങ്ങള് പൊലീസ് കൊണ്ട് പോയി.

ബോര്ഡ് സ്ഥാപിച്ചതിനെതിരെ യൂത്ത് കോണ്ഗ്രസ് നിലമ്പൂര് പൊലീസിന് പരാതി നല്കിയിരുന്നു. ഇങ്ങനെയൊരു ബോര്ഡ് സ്ഥാപിക്കുന്നത് കോണ്ഗ്രസ് പ്രവര്ത്തകരെയും കെ കരുണാകരനെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് പരാതിയില് പറയുന്നത്. ബോര്ഡ് നീക്കാന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ബിജെപിക്കാരോട് ബോര്ഡ് മാറ്റാന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല് അതിന് മുമ്പ് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് ഫ്ളക്സ് നശിപ്പിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us