ഉച്ചമയക്കത്തിന് കിടന്നു; പോസ്റ്റുകള്ക്കിടയില് കുടുങ്ങി യുവാവിന് ഗുരുതര പരിക്ക്

പോസ്റ്റുകള് തെന്നിമാറി യുവാവ് ഇടയിലേക്ക് വീഴുകയായിരുന്നു

dot image

കൊല്ലം: കൊല്ലം കടയ്ക്കലില് റോഡരികില് കൂട്ടിയിട്ട ഇലക്ട്രിക് പോസ്റ്റുകള്ക്ക് ഇടയില് കുടുങ്ങി യുവാവിന് ഗുരുതര പരിക്ക്. പോസ്റ്റുകള്ക്ക് മുകളില് കിടക്കുന്നതിനിടെ പോസ്റ്റ് തെന്നിമാറി യുവാവ് പോസ്റ്റുകള്ക്ക് ഇടയില് വീഴുകയായിരുന്നു. ഉച്ചമയക്കത്തിന് വേണ്ടിയാണ് യുവാവ് പോസ്റ്റിന് മുകളില് ഉറങ്ങിയത്.

യുവാവിന്റെ നിലവിളികേട്ട് നാട്ടുകാര് ഫയര്ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്ന്ന് പോസ്റ്റ് മാറ്റി പുറത്ത് എടുത്ത യുവാവിനെ കടയ്ക്കല് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ കൈയ്ക്കും കൈാലിനും പരിക്കുണ്ടെന്നാണ് വിവരം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us