'ഭാര്യാപിതാവിനൊപ്പം വിദേശ യാത്രക്കിടയിൽ കണ്ട കാഴ്ചകൾ പകർത്തുകയാണ് മരുമകൻ';പരിഹസിച്ച് അബ്ധുള്ള കുട്ടി

ടൂറിസം മന്ത്രിക്ക് ടൂറിസത്തെ കുറിച്ച് ഒന്നും അറിയില്ല എന്നും ഭാര്യാപിതാവിനൊപ്പം വിദേശ യാത്രക്കിടയിൽ കണ്ട കാഴ്ചകൾ അതേ പടി പകർത്തുകയാണെന്നും അബ്ദുള്ള കുട്ടി പരിഹസിച്ചു

dot image

കൊച്ചി: വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടം ഉണ്ടായതിൽ ടൂറിസം-പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ചും പരിഹസിച്ചും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ള കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുള്ള കുട്ടിയുടെ പ്രതികരണം. ടൂറിസം മന്ത്രിക്ക് ടൂറിസത്തെ കുറിച്ച് ഒന്നും അറിയില്ല എന്നും ഭാര്യാപിതാവിനൊപ്പം വിദേശ യാത്രക്കിടയിൽ കണ്ട കാഴ്ചകൾ അതേ പടി പകർത്തുകയാണെന്നും അബ്ദുള്ള കുട്ടി പരിഹസിച്ചു.

'വർക്കലയിൽ ഫ്ലോട്ടിംങ്ങ് ബ്രിഡ്ജ് തകർന്നു. ടൂറിസം മന്ത്രിക്ക്. കേരളത്തിലെ ടൂറിസത്തെ കുറിച്ച് ഒന്നും അറിഞ്ഞു കൂടാ. വലിയ തിരമാലകൾ ഉള്ള തീരങ്ങളിൽ ഇത് പ്രയോഗികമല്ല. മാലി, അബുദാബി, ലക്ഷദ്വീപ് തുടങ്ങി നിരവധി തീരങ്ങളിൽ ഹിറ്റാണ് ഈ പ്രൊജക്ട്. അവിടെ കടൽ ശാന്തമാണ്. ഭാര്യാപിതാവിൻ്റെ കൂടെ വിദേശ യാത്രക്കിടയിൽ കണ്ട കാഴ്ചകൾ അതേ പടി പകർത്തുകയാണ് മരുമകൻ. കഷ്ടം! ,' എ പി അബ്ദുള്ള കുട്ടി കുറിച്ചു.

ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ ഉണ്ടായ അപകടത്തിൽ 15 പേർക്കാണ് പരിക്ക് പറ്റിയത്. ഇവർ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. നാദിറ, ഋഷബ് എന്നിവരുടെ നിലയാണ് ഗുരുതരം. ഉയർന്ന തിരമാലയിൽ പാലത്തിന്റെ പകുതിയോളം ഭാഗം തകരുകയായിരുന്നു. ആളുകൾ കൂടുതൽ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് ജനങ്ങൾ പറയുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഫ്ലോട്ടിംഗ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പടെയുള്ളവരെത്തി നടത്തിയത്.

കേരളത്തിൽ കോൺഗ്രസ്-ബിജെപി അന്തർധാര; ബിജെപി ഇവിടെ വിജയിക്കില്ല: എം വി ഗോവിന്ദൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us