രാജ്മോഹന് ഉണ്ണിത്താന്റെ ചുമരെഴുത്തില് കരി ഓയില് ഒഴിച്ചതായി പരാതി; സിപിഐഎം എന്ന് കോണ്ഗ്രസ്

സിപിഐഎം നേതാക്കള് ആണെന്ന് കോണ്ഗ്രസ് ആരോപിച്ചു

dot image

കാസര്കോട്: കാസര്കോട് ലോക്സഭാ മണ്ഡലത്തില് യുഡിഎഫ് സ്ഥാനാര്ത്ഥി രാജ്മോഹന് ഉണ്ണിത്താന്റെ ചുമരെഴുത്തില് കരി ഓയില് ഒഴിച്ചതായി പരാതി. കാഞ്ഞങ്ങാട് - പാണത്തൂര് റോഡില് മുട്ടിച്ചരലില് വോട്ട് അഭ്യര്ത്ഥിച്ചു കൊണ്ടുള്ള ചുമരെഴുത്തിലാണ് കരിയോയില് ഒഴിച്ചത്. പിന്നില് സിപിഐഎം നേതാക്കള് ആണെന്ന് കോണ്ഗ്രസ് ആരോപിച്ചു.

മാര്ച്ച് നാലിനായിരുന്നു രാജ്മോഹന് ഉണ്ണിത്താന് വേണ്ടിയുള്ള ചുമരെഴുത്ത് കാഞ്ഞങ്ങാട് പാണത്തൂര് റോഡില് മുട്ടിച്ചരയില് പൂര്ത്തിയായത്. എന്നാല് തൊട്ടടുത്ത ദിവസം തന്നെ ചുവരെഴുത്ത് വികൃതമാക്കി കരി ഓയില് ഒഴിച്ചു.

കോടോംബേളൂരിലെ അഞ്ച് വിവിധ പ്രദേശങ്ങളിലായി വോട്ട് അഭ്യര്ത്ഥിച്ചുള്ള ചുമരെഴുത്തില് ഒന്നിലാണ് കരി ഓയില് ഒഴിച്ചത്. പിന്നില് പ്രവര്ത്തിച്ചവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അമ്പലത്തറ പൊലീസില് കോണ്ഗ്രസ് നേതാക്കള് പരാതി നല്കി. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.

മണ്ഡലത്തില് തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്ഗ്രസ്. ഭൂരിപക്ഷം മൂന്നിരട്ടിയാക്കുമെന്ന് സിറ്റിംഗ് എംപി കൂടിയായ രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു. പ്രത്യേക പ്രചാരണ പരിപാടി ആവശ്യമില്ല. അഞ്ച് വര്ഷം മുന്പ് തന്നെ ജനങ്ങള്ക്കിടയില് പ്രചാരണം തുടങ്ങിയെന്നും രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us