കെ സി വേണുഗോപാല് നാളെയെത്തും, റോഡ് ഷോയോടെ തുടക്കം; രാഹുല് എന്ന് വരും

രാവിലെ 8.30ന് അരൂരില് നിന്ന് റോഡ് ഷോയോടെ ആയിരിക്കും മണ്ഡലത്തില് പ്രവേശിക്കുക.

dot image

ആലപ്പുഴ: ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്ത്ഥി കെ സി വേണുഗോപാല് നാളെ മണ്ഡലത്തില് എത്തും. രാവിലെ 8.30ന് അരൂരില് നിന്ന് റോഡ് ഷോയോടെ ആയിരിക്കും മണ്ഡലത്തില് പ്രവേശിക്കുക. കരുനാഗപള്ളി വരെയാണ് റോഡ് ഷോ. ഇനിയും വൈകാതെ പ്രചാരണം തുടങ്ങാനാണ് യുഡിഎഫ് ക്യാമ്പിന്റെ ആലോചന. വയനാട്ടിലെ പ്രചാരണത്തിനായി രാഹുല് ഗാന്ധി എന്നെത്തുമെന്നാണ് മണ്ഡലത്തിലെ ആകാംക്ഷ. എല്ഡിഎഫ്, ബിജെപി ക്യാമ്പുകള് നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു.

അതേ സമയം ഉമ്മന് ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്ത്ഥിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട് മാവേലിക്കര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്ത്ഥി കൊടിക്കുന്നില് സുരേഷ്. ആദ്യം തിരഞ്ഞെടുപ്പിനെത്തിയത് ഉമ്മന് ചാണ്ടിയുടെ കൈ പിടിച്ചാണെന്നും കൊടിക്കുന്നില് സുരേഷ് അനുസ്മരിച്ചു. ഉമ്മന് ചാണ്ടിയുടെ അനുഗ്രഹം നേടിയാണ് പുതുപ്പള്ളിയിലെ കല്ലറയില് എത്തിയതെന്നും കൊടിക്കുന്നില് സുരേഷ് പറഞ്ഞു. പ്രാര്ത്ഥിച്ച് പൂക്കളര്പ്പിച്ച ശേഷം കല്ലറയില് ചുംബിച്ചു. ഉമ്മന് ചാണ്ടിയുടെ വിടവ് തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

കോണ്ഗ്രസിന്റെ സംഘടനാ ചുമതലയുള്ള മുതിര്ന്ന നേതാക്കള് തെരഞ്ഞെടുപ്പില് മത്സരിക്കുന്നതില് തെറ്റില്ല. അത് അനിവാര്യമാണ്. മാവേലിക്കരയില് നാലാം വട്ടവും വിജയപ്രതീക്ഷയുണ്ടെന്നും കൊടിക്കുന്നില് സുരേഷ് പറഞ്ഞു. 2009 മുതല് മാവേലിക്കരയില് നിന്നുള്ള ലോക്സഭാംഗമാണ് കൊടിക്കുന്നില് സുരേഷ്. പത്തനംതിട്ട ലോക്സഭാ സീറ്റിലെ യുഡിഎഫ് സ്ഥാനാര്ത്ഥി ആന്റോ ആന്റണിയും ഉമ്മന് ചാണ്ടിയുടെ കല്ലറയില് എത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us