കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി, ഇടുക്കിയിൽ സർപ്രൈസ് സ്ഥാനാർത്ഥി; ബിഡിജെഎസ് സ്ഥാനാർത്ഥികളെ ഇന്നറിയാം

ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ സംസ്ഥാന എക്സിക്യുട്ടിവ് യോഗം ചുമതലപ്പെടുത്തിയിരുന്നു

dot image

കോട്ടയം: ബിഡിജെഎസ് സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്ത് വെച്ച് നടക്കും. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് മത്സരിക്കുന്നത്.

കോട്ടയത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ചേർത്തലയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ തീരുമാനം. ചാലക്കുടിയിൽ എസ്എൻഡിപി വനിതാ വിഭാഗം നേതാവ് ഇ എസ് ഷീബയും മാവേലിക്കരയിൽ ബൈജു കലാശാലയും സ്ഥാനാർഥികളാകും. ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ സംസ്ഥാന എക്സിക്യുട്ടിവ് യോഗം ചുമതലപ്പെടുത്തിയിരുന്നു. ഇടുക്കിയിൽ സർപ്രൈസ് സ്ഥാനാർത്ഥി ആയിരിക്കുമെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.

ഉടുമ്പൻചോല മുൻ എം എൽ എയും കേരളാ കോൺഗ്രസ് മുൻ നേതാവുമായ മാത്യു സ്റ്റീഫൻ്റെ പേരും ഇടുക്കി സീറ്റിൽ പരിഗണനയിലുണ്ട്. ഇടുക്കിയിലെ ക്രൈസ്തവ സഭയുമായുള്ള മികച്ച ബന്ധമാണ് മാത്യു സ്റ്റീഫനിലേക്ക് എത്താൻ കാരണം. മുന്നണിയിലെ പ്രബല കക്ഷിയെന്ന നിലയിൽ ബിജെപി യുമായി ആലോചിച്ചായിരിക്കും ബിഡിജെഎസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അതിന് ശേഷം ഉച്ചയോടെ കോട്ടയത്ത് സ്ഥാനാർഥികളെ ഔദോഗികമായി പ്രഖ്യാപിക്കും.

രാജ്മോഹന് ഉണ്ണിത്താന്റെ ചുമരെഴുത്തില് കരി ഓയില് ഒഴിച്ചതായി പരാതി; സിപിഐഎം എന്ന് കോണ്ഗ്രസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us