രാഷ്ട്രീയ മാലിന്യങ്ങൾ ബിജെപി ഓഫീസിൽ നിക്ഷേപിക്കുന്ന കാഴ്ച്ച: ഷിബു ബേബി ജോൺ

കേരളത്തിൽ ലഹരി പിടിക്കുന്ന ഓരോ കേസുകളിലും സിപിഐഎമ്മിനും കീഴ്ഘടകങ്ങൾക്കും ബന്ധമുണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു

dot image

തിരുവനന്തപുരം: രാഷ്ട്രീയ മാലിന്യങ്ങൾ ബിജെപി ഓഫീസിൽ നിക്ഷേപിക്കുന്ന കാഴ്ച്ചയാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. കേരളത്തിൽ ലഹരി പിടിക്കുന്ന ഓരോ കേസുകളിലും സിപിഐഎമ്മിനും കീഴ്ഘടകങ്ങൾക്കും ബന്ധമുണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. പത്മജ പോയതോടെ കേരളത്തിലെ കോണ്ഗ്രസിന്റെ മുകള് തലയില് നിന്നും പരാതി ഉന്നയിക്കുന്ന ഒരാള് പോയി, അത്രയേയുള്ളൂവെന്നാണ് ടി സിദ്ധിഖ് പ്രതികരിച്ചത്. മാളികപ്പുറത്ത് ഇരിക്കുന്നവരും ആനപുറത്ത് ഇരിക്കുന്നവരും അല്ല പാര്ട്ടിയെന്നും സിദ്ധിഖ് വിമര്ശിച്ചു.

ബിജെപി വീര്യം ഇല്ലാത്ത ചെറിയ മിസൈല് ഇറക്കാന് നോക്കിയതാണ്. രാഹുല് മാങ്കൂട്ടത്തില് ടി വി യിലൂടെ മാത്രം നേതാവായെന്നാണ് പത്മജ പറഞ്ഞത്. ഞാനും രാഹുലും ജയിലില് കിടന്നിട്ടുണ്ട്. പത്മജ എപ്പോള് ജയിലില് കിടന്നു. ആശുപത്രിയില് ഊര വേദനയായി പോയിട്ടുണ്ടാകും. സമരത്തിന്റെ ഭാഗമായി, ഏതെങ്കിലും മര്ദ്ദനം ഏറ്റ് പോയിട്ടുണ്ടോ. രാഹുല് മാങ്കൂട്ടത്തിലിനെയും പത്മജയെയും ഒരേ തുലാസില് അളക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കോണ്ഗ്രസ് മാരക പ്രഹര ശേഷിയുള്ള മിറാക്കിള് ലിസ്റ്റ് ഇന്ന് ഇറക്കുമെന്നും 20-20 നേടുമെന്ന് ഒരു സംശയവുമില്ലെന്നും സിദ്ധിഖ് കൂട്ടിച്ചേര്ത്തു. പത്മജയുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റത്തെ കോണ്ഗ്രസ് നേതാക്കള് രൂക്ഷഭാഷയിലാണ് വിമര്ശിക്കുന്നത്. പത്മജ വിശ്വാസ വഞ്ചനയാണ് കാട്ടിയതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. ഒരു കാരണവുമില്ലാതെയാണ് പത്മജ ബിജെപിയിലേക്ക് പോയതെന്ന് വി ഡി സതീശനും പ്രതികരിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us