ന്യൂഡല്ഹി: ഡല്ഹിയില് കുഴല്ക്കിണറില് വീണത് പ്രായപൂര്ത്തിയായ ആള്. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കുഴല്ക്കിണറില് വീണയാളെ കുറിച്ചുള്ള വിവരങ്ങള് പുറത്തുവിട്ടിട്ടില്ല. ഇന്ന് പൂലര്ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
കുട്ടി കുഴല്കിണറില് വീണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്ട്ടുകള്. എന്നാല് വീണത് കുട്ടിയല്ലെന്നും പ്രായപൂര്ത്തിയായ ആളാണെന്നും അധികൃതര് പിന്നീട് വ്യക്തമാക്കി. ഡല്ഹി മന്ത്രി അഥിഷി രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കാന് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമന സേനയുമാണ് രക്ഷാപ്രവര്ത്തനം നടത്തുന്നത്. കുഴല്കിണറിന് സമന്തരമായി മറ്റൊരു കുഴിയുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഡല്ഹി ഫയര്ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകള് സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.