അരിക്കൊമ്പൻ ചരിഞ്ഞതായി വാർത്ത; വ്യാജമെന്ന് വനം വകുപ്പ്

അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും വനം വകുപ്പ്

dot image

തിരുവനന്തപുരം: അരിക്കൊമ്പൻ എന്ന കാട്ടാന ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. വാട്സാപ് ഗ്രൂപ്പുകളിലാണ് അരിക്കൊമ്പൻ ചരിഞ്ഞതായി വാർത്ത പ്രചരിക്കുന്നത്. ഇതിൽ കഴമ്പില്ലെന്നും അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും വനം വകുപ്പ് അറിയിച്ചു.

തമിഴ്നാട്ടിലെ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തുതന്നെ അരിക്കൊമ്പനുണ്ടെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂൺ 6-നാണ് അരിക്കൊമ്പനെ തമിഴ്നാട് കളക്കാട് വനമേഖലയിൽ തുറന്നു വിട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us