'വടകര ഇടതുമുന്നണിയുടെ പൊന്നാപുരം കോട്ടയല്ല, ആ കോട്ട ഞാന് പൊളിച്ചതാണ്'; മുല്ലപ്പള്ളി രാമചന്ദ്രന്

ചിന്തിക്കുന്ന, പ്രബുദ്ധരായ കമ്മ്യൂണിസ്റ്റുകളാണ് വടകരയിലേതെന്നും മുല്ലപ്പള്ളി

dot image

കോഴിക്കോട്: വടകരയില് നടക്കാന് പോകുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. വടകര ഇടതുമുന്നണിയുടെ പൊന്നാപുരം കോട്ടയല്ലെന്നും താന് ആ കോട്ട പൊളിച്ചതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉഴുതുമറിച്ച മണ്ണില് മുരളീധരന് വിജയമാവര്ത്തിച്ചു. ചിന്തിക്കുന്ന, പ്രബുദ്ധരായ കമ്മ്യൂണിസ്റ്റുകളാണ് വടകരയിലേതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

ഷാഫി പറമ്പിലിന്റെ വിജയം വരെ ഒപ്പമുണ്ടാകും. ഷാഫി പറമ്പില് തികഞ്ഞ പോരാളിയാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ആവും വടകരയില്. സര്ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞു. വടകരയില് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ചര്ച്ചയാകും. ടിപി വധത്തില് വന് ഗൂഢാലോചന പുറത്തു വരാനുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്ത്തു.

ടിപി വധം ഇത്തവണയും വടകരയില് പ്രചാരണ വിഷയമാകുമെന്ന് യുഡിഎഫ് സ്ഥാനാര്ത്ഥി ഷാഫി പറമ്പിലും പറഞ്ഞിരുന്നു. തിരുത്താന് സിപിഐഎം ഇതുവരെ തയ്യാറായിട്ടില്ല. വടകര ടിപിയുടെ മണ്ണാണെന്നും ഇത്തവണയും യുഡിഎഫിനൊപ്പം നില്ക്കുമെന്നും ഷാഫി പറമ്പില് പറഞ്ഞു. ശക്തരായ സ്ഥാനാര്ത്ഥികള് തനിക്കെതിരെ വരുന്നത് ഇത് ആദ്യമായല്ല. പാലക്കാട് 2021 ലെ തിരഞ്ഞെടുപ്പില് നടന്നത് എല്ലാവരും കണ്ടതല്ലേ. പ്രധാനമന്ത്രിയും അമിത് ഷായും വരെ വന്ന് പ്രചാരണം നടത്തി. സ്ഥാനാര്ത്ഥി ഓഫീസ് പോലും തുറന്നിടത്ത് നിന്നാണ് പാലക്കാട്ടുകാര് തന്നെ വിജയിപ്പിച്ചതെന്നും ഷാഫി ഓര്മ്മിപ്പിച്ചു. വോട്ട് ചെയ്യുന്ന ജനങ്ങളുടെ ശക്തിയിലും വടകരയുടെ രാഷ്ട്രീയ ബോധത്തിലുമാണ് തനിക്ക് വിശ്വാസമെന്നും തിരഞ്ഞെടുപ്പ് ജയിക്കുമെന്നും ഷാഫി പറഞ്ഞു. സ്ത്രീ പ്രാതിനിധ്യം കൂടണമെന്നതില് തര്ക്കമില്ല, എല്ലാ പാര്ട്ടികളും സ്ത്രീ പ്രാതിനിധ്യം കൂട്ടണമെന്നും ഷാഫി കൂട്ടിച്ചേര്ത്തു.

വോട്ട് ചെയ്യുന്ന ജനങ്ങളുടെ ശക്തിയിലും വടകരയുടെ രാഷ്ട്രീയ ബോധത്തിലും വിശ്വാസം; വിജയം ഉറപ്പിച്ച് ഷാഫി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us