കോട്ടയം: റബർ കർഷകർക്ക് അനുകൂലമായ സുപ്രധാന തീരുമാനം കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. റബറിന് 250 രൂപ അടിസ്ഥാനവില പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ കേന്ദ്രം തന്നെ വേണം. സഭാ മേലധ്യക്ഷൻ മാരുമായുള്ള കൂടിക്കാഴ്ചയിലും റബർ പ്രശ്നങ്ങൾ ചർച്ചയായിട്ടുണ്ട്. 250 രൂപ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യമായ ഉറപ്പ് കിട്ടിയതിന് ശേഷം നാളെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും.
ഇടുക്കി, കോട്ടയം ലോക്സഭാ മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. ഇടുക്കിയിൽ മത്സരിക്കണമെന്ന ആവശ്യവുമായി മാത്യു സ്റ്റീഫൻ സമീപിച്ചിരുന്നു. പാർട്ടിയിൽ അംഗത്വം എടുത്താൽ മത്സരിപ്പിക്കാം എന്ന് അറിയിച്ചിരുന്നു. താൻ കോട്ടയത്തുനിന്നും മാറി മത്സരിക്കില്ല. കോൺഗ്രസും സിപിഐഎമ്മും റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
'വർഗീയവാദിയല്ല, 15 വർഷമായി ജനങ്ങൾക്ക് എന്നെ അറിയാം'; മുഖ്യമന്ത്രിക്ക് തരൂരിന്റെ മറുപടി