ബില്ല് ചര്ച്ച വേളയില് അതി ശക്തമായി എതിര്ത്തു, കോണ്ഗ്രസ് എം പിമാരുടെത് അയഞ്ഞ നിലപാട്; എളമരം കരീം

കടുത്ത വര്ഗീയ വല്ക്കരണമാണ് ലക്ഷ്യമെന്നും എളമരം കരീം

dot image

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി സംഘപരിവാറിന്റെ അജണ്ടയാണെന്ന് കോഴിക്കോട് എല്ഡിഎഫ് സ്ഥാനാര്ത്ഥി എളമരം കരീം. ഇന്ത്യയുടെ മതനിരപേക്ഷ ചരിത്രത്തിന് കളങ്കമേല്പിക്കുന്ന ഭേദഗതിയാണ്. പാര്ലമെന്റിലെ ഭൂരിപക്ഷം കൊണ്ട് എന്തും ചെയ്യാം എന്ന ധാര്ഷ്ട്യം. തിരഞ്ഞെടുപ്പില് വര്ഗീയ വിഭജനത്തിലൂടെ വോട്ട് നേടാന് ശ്രമിക്കുകയാണ്. കടുത്ത വര്ഗീയ വല്ക്കരണമാണ് ലക്ഷ്യമെന്നും എളമരം കരീം പറഞ്ഞു.

ബില്ലിന്റെ ചര്ച്ച വേളയില് അതി ശക്തമായി എതിര്ത്തിരുന്നു. ബില്ല് സെലക്റ്റ് കമ്മറ്റിക്ക് അയക്കണമെന്ന് താന് ആവശ്യപ്പെട്ടിരുന്നു. എന്നാല് കോണ്ഗ്രസ് ബില്ലിനെതിരായി കൊടുത്ത ഭേദഗതികളില് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. കെ സുധാകരന് കൊടുത്ത മൂന്ന് ഭേദഗതികളില് രണ്ടെണ്ണവും പിന്വലിച്ചു. കോണ്ഗ്രസ് എം പിമാരുടെത് അയഞ്ഞ നിലപാടാണ്. പൗരത്വ രജിസ്റ്റര് തയ്യാറാക്കുന്ന പദ്ധതി വലിയ കുഴപ്പം പിടിച്ചതാണെന്നും കോണ്ഗ്രസ് ഹൈക്കമാന്റ് പൗരത്വ ഭേദഗതി വിഷയത്തില് ഒരക്ഷരം പറയുന്നില്ലെന്നും എളമരം കരീം കുറ്റപ്പെടുത്തി.

അതേസമയം പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സംസ്ഥാന സര്ക്കാര് നിയമപരിശോധന തുടങ്ങി. സുപ്രീംകോടതിയെ സമീപിക്കാനാണ് സര്ക്കാരിന്റെ തീരുമാനം. നിയമം കേരളത്തില് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പറഞ്ഞിരുന്നു. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തില് വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോള് സംസ്ഥാന സര്ക്കാര്. നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന് മുസ്ലീം ലീഗും തീരുമാനിച്ചിട്ടുണ്ട്. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് ഹര്ജി നല്കും.

'ഈ നിയമം ഹിന്ദുക്കള്ക്ക് വേണ്ടിയാണെന്ന് തെറ്റിദ്ധരിക്കരുത്'; സിഎഎയില് ബിനോയ് വിശ്വം

അതേസമയം, പൗരത്വ ഭേദഗതിക്കെതിരെ നിയമപോരാട്ടത്തിന് ഡിവൈഎഫ്ഐയും തയ്യാറെടുക്കുകയാണ്. ഡിവൈഎഫ്ഐ വലിയ രീതിയിലുള്ള പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നിയമ വിദഗ്ധരുമായി ചര്ച്ച ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. പൗരത്വ ഭേദഗതി ചട്ടങ്ങള് നിലവില് വന്നത് ഭരണഘടന തത്വങ്ങളോടുള്ള വെല്ലുവിളിയാണ്. പൗരത്വത്തിനു മതം മാനദണ്ഡമാകുന്നു എന്നതാണ് പ്രതിഷേധത്തിന് കാരണം. അത് മതേതരത്വത്തെ തകര്ക്കും. വംശീയ റിപ്പബ്ലിക്കിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ശ്രമമാണിത്. രാഷ്ട്രീയ യുദ്ധത്തിനൊപ്പം നിയമ പോരാട്ടത്തിലേക്ക് ഡിവൈഎഫ്ഐ കടക്കും.

ബേപ്പൂരിലെ വോട്ടര് ഐഡി പ്രശ്നത്തിലും എളമരം കരീം പ്രതികരിച്ചു. കൃത്രിമം നടത്തി ജയിക്കേണ്ട ഗതികേട് എല്ഡിഎഫിനില്ല. ഇരട്ടവോട്ട് ക്രിമിനല് കുറ്റമാണ്. ഒരാള്ക്ക് ഒരു വോട്ടേ ഉണ്ടാകാനാവൂ. വിഷയത്തില് ശക്തമായ നടപടി എടുക്കണമെന്നായിരുന്നു പ്രതികരണം. പ്രചാരണത്തിന്റെ ഭാഗമായി അണികള് കരീംക്ക പോസ്റ്ററുകള് പതിപ്പിച്ച വിഷയത്തില് പോസ്റ്ററുകളും ചിത്രങ്ങളുമൊക്കെ വിഷയമാക്കേണ്ട ആവശ്യമില്ലെന്നും ഓരോരുത്തരുടെ ഐഡിയ അനുസരിച്ച് ചെയ്യുന്നത് ആണെന്നും എളമരം കരീം പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us