'പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും മുഖ്യമന്ത്രിയുടെ വാക്കുകൾ മാതൃകാപരം'; ഐഎൻഎൽ

'തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയലക്ഷ്യം വച്ചുള്ള ബിജെപിയുടെ നീക്കങ്ങൾക്കേതിരെ പ്രതിഷേധം ഉയരണം'

dot image

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഐഎൻഎൽ. എല്ലാ മണ്ഡലങ്ങളിലും ഇന്ന് രാത്രി പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും ഐഎൻഎൽ അറിയിച്ചു. കേന്ദ്ര സർക്കാരിൻ്റെ പുതിയനീക്കം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. നാളെ കേരളത്തിലുള്ളവരും പൗരത്വം തെളിയിക്കേണ്ടി വരും. വിദേശത്ത് ജന്മം കൊള്ളുന്ന കുട്ടികളെ പോലും ഇത് ബാധിക്കുമെന്നും ഐഎൻഎൽ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയലക്ഷ്യം വച്ചുള്ള ബിജെപിയുടെ നീക്കങ്ങൾക്കേതിരെ പ്രതിഷേധം ഉയരണമെന്നും കേരളത്തിൽ ഇത് നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ മാതൃകാപരമാണെന്നും ഐഎൻഎൽ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നേരത്തെ സംസ്ഥാന സർക്കാർ നേരത്തെ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ സ്യൂട്ട് നൽകിയിരുന്നു. പുതിയ സാഹചര്യത്തിൽ സ്യൂട്ടിൽ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് നിയമവിദഗ്ധരുമായി ചർച്ച നടത്തുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗും ഡിവൈഎഫ്ഐയും പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

സിഎഎ, ദില്ലി സര്വകലാശാലയില് പ്രതിഷേധം; വിദ്യാര്ത്ഥികളെ കസ്റ്റഡിയില് എടുത്ത് പൊലീസ്

2019 ല് പാര്ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള് കേന്ദ്ര സര്ക്കാര് വിജ്ഞാപനം ചെയ്തതോടെയാണ് പൗരത്വ നിയമം പ്രാബല്യത്തില് വന്നത്. പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില് നിന്നും ഇന്ത്യയില് എത്തിയ ഹിന്ദു, സിഖ്, ജെയിന്, ക്രിസ്ത്യന്, ബുദ്ധ, പാര്സി മതവിശ്വാസികള്ക്ക് പൗരത്വം നല്കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്ലമെന്റ് പാസാക്കിയിരിക്കുന്നത്. 2014 ഡിസംബര് 31 ന് മുമ്പ് ഇന്ത്യയില് എത്തിയവര്ക്ക് പൗരത്വത്തിനായി അപേക്ഷ നല്കാന് കഴിയുകയെന്നതാണ് നിയമത്തില് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us