തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവത്തിനിടയിൽ നടന്ന സംഘർഷത്തിന് പിന്നിൽ എസ്എഫ്ഐയുടെ തമ്മിൽത്തല്ല് എന്ന് ആരോപണം. സംഘർഷത്തിന് പിന്നിൽ പാളയം എസ്എഫ്ഐ ഏരിയ കമ്മിറ്റിയാണെന്നാണ് സംഘടന ജില്ലാ കമ്മിറ്റിയുടെ വിമർശനം. കമ്മിറ്റിയെ നിയന്ത്രിക്കുന്നത് കത്തിക്കുത്ത് കേസിലെ പ്രതിയടക്കമുള്ള ഗുണ്ടാ സംഘമെന്നും ജില്ലാ കമ്മറ്റി യോഗത്തിൽ പറഞ്ഞു. സംഘർഷത്തിന് പിന്നാലെ ചേർന്ന എസ്എഫ്ഐ ജില്ലാ കമ്മറ്റി യോഗത്തിലാണ് വിമർശനം ഉയർന്നത്.
കലോത്സവത്തിൽ രണ്ടു മത്സരങ്ങൾ റദ്ദ് ചെയ്തുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ യുണിവേഴ്സിറ്റി കോളേജ് യൂണിറ്റ് നേതൃത്വം നൽകുന്ന പാളയം ഏരിയ കമ്മിറ്റി എതിർത്തിരുന്നു. മൂന്നാമത് ഒരു മത്സരം കൂടി റദ്ദാക്കണം എന്നായിരുന്നു പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യപ്പെട്ടത്. ഈ ആവശ്യം നിരസിച്ച യുണിവേഴ്സിറ്റിയിലെ ഡി എസ്എസിനെ എസ്എഫ്ഐ പാളയം ഏരിയ കമ്മിറ്റിയംഗങ്ങള് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
സംഘർഷം തടയാൻ ശ്രമിച്ച യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനെയും ജില്ലാ കമ്മിറ്റി അംഗങ്ങളെയും എസ്എഫ്ഐ ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ മർദ്ദിക്കുകയായിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീയും കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ പാളയം ഏരിയ കമ്മിറ്റിക്ക് എതിരെ നടപടി വേണമെന്നാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്.
സിഎംആര്എല് - എക്സാലോജിക് കരാർ; കെഎസ്ഐഡിസിക്കെതിരെ എസ്എഫ്ഐഒ അന്വേഷണം തുടരാംകേരള യൂണിവേഴ്സിറ്റി കലോത്സവം നിര്ത്തിവെക്കാന് നേരത്തെ വൈസ് ചാന്സലർ നിർദ്ദേശം നൽകിയിരുന്നു. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി ഉയർന്നതോടെയായിരുന്നു തീരുമാനം. പരാതികള് പരിശോധിച്ച ശേഷം തുടര് നടപടി സ്വീകരിക്കുമെന്നും വൈസ് ചാന്സലര് വ്യക്തമാക്കിയിരുന്നു. ഫലപ്രഖ്യാപനത്തിന് പണം വാങ്ങിയെന്ന് ആരോപിച്ച് മൂന്ന് വിധി കര്ത്താക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമേ തങ്ങളെ എസ്എഫ്ഐക്കാര് മര്ദ്ദിച്ചെന്നാരോപിച്ച് കെഎസ്യുക്കാര് ഇന്നലെ വേദിയില് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.