തൃശൂര്: ടി എന് പ്രതാപന് പുതിയ ചുമതല നല്കി ഹൈക്കമാന്ഡ്. കെപിസിസി വര്ക്കിങ് പ്രസിഡന്റ് സ്ഥാനം പ്രതാപന് നല്കി. കെ മുരളീധരന് ത്യശൂര് സ്ഥാനാര്ഥിയായ സാഹചര്യത്തിലാണ് പ്രതാപന് പുതിയ ചുമതല നല്കിയത്.
മുരളീധരനായി പ്രചാരണ രംഗത്ത് സജീവമാണ് നിലവില് പ്രതാപന്. കോണ്ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്ത്ഥി പ്രഖ്യാപനത്തിന് മുന്പ് തന്നെ പ്രതാപന്റെ പേരില് തൃശൂരില് പ്രചാരണം തുടങ്ങിയിരുന്നു. ചുവരെഴുത്തും ഫ്ളക്സുകളും പ്രചാരണത്തിനായി ഒരുക്കിയിരുന്നു. എന്നാല് അപ്രതീക്ഷിതമായി തൃശൂരില് കെ മുരളീധരനെ സ്ഥാനാര്ത്ഥിയാക്കുകയായിരുന്നു.