'സംഘപരിവാര് പ്രീണനത്തിന് ഡീറ്റന്ഷന് സെൻ്റർ തുടങ്ങിയ പിണറായി, ആരാണ് യഥാര്ത്ഥ സംഘി?'; പ്രേമചന്ദ്രൻ

മതേതര-മതന്യൂനപക്ഷ താല്പര്യങ്ങള് സംരക്ഷിക്കാന് എക്കാലവും സുദൃഢമായ നിലപാട് സ്വീകരിക്കുന്ന തന്നെ പോലുള്ള പ്രവര്ത്തകരെ ഏതുവിധേനയും സംഘിയാക്കി ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള ശ്രമമാണ് സിപിഐഎമ്മിന്റേതെന്ന് എന് കെ പ്രേമചന്ദ്രന്

dot image

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ വിമര്ശനവുമായി കൊല്ലം എംപി എന്കെ പ്രേമചന്ദ്രന്. തന്റെ പ്രതികരണത്തിലെ ഒരു ഭാഗം മാത്രം നല്കി വ്യാജപ്രചരണം നടത്തിയതിനെതിരെയാണ് എംപി രംഗത്തെത്തിയത്. മതേതര-മതന്യൂനപക്ഷ താല്പര്യങ്ങള് സംരക്ഷിക്കാന് എക്കാലവും സുദൃഢമായ നിലപാട് സ്വീകരിക്കുന്ന തന്നെ പോലുള്ള പ്രവര്ത്തകരെ ഏതുവിധേനയും സംഘിയാക്കി ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള ശ്രമമാണ് സിപിഐഎമ്മിന്റേതെന്ന് എന് കെ പ്രേമചന്ദ്രന് ആരോപിച്ചു. സംഘപരിവാര് പ്രീണനത്തിനായി ഇന്ത്യയിലെ ആദ്യ ഡീറ്റെന്ഷന് (തടങ്കല് പാളയം) സെന്റര് കേരളത്തിലെ കൊല്ലം ജില്ലയില് സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്നും എൻ കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിമര്ശനം.

പോസ്റ്റിന്റെ പൂര്ണ രൂപം:

'മാധ്യമങ്ങളുമായി ഇന്ന് ഞാന് നടത്തിയ അഭിമുഖത്തിന്റെ പൂര്ണരൂപം സംപ്രേക്ഷണം ചെയ്യുന്നു. ഈ അഭിമുഖത്തിലെ ഒരു വാചകം അടര്ത്തി എടുത്ത് ദുഷ്പ്രചരണത്തിലൂടെ വ്യക്തിഹത്യ നടത്താനുള്ള സിപിഐഎമ്മിന്റെ ഹീന ശ്രമം മതേതര സമൂഹം തിരിച്ചറിയണം.

മതേതര-മതന്യൂനപക്ഷ താല്പര്യങ്ങള് സംരക്ഷിക്കാന് എക്കാലവും സുദൃഢമായ നിലപാട് സ്വീകരിക്കുന്ന എന്നെപോലെയുള്ള പൊതുപ്രവര്ത്തകരെ ഏതു വിധേനെയും സംഘിയാക്കി ചിത്രീകരിച്ച് മതന്യൂനപക്ഷ സമൂഹത്തില് ആശങ്ക വളര്ത്തി രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള സിപിഐഎമ്മിന്റെ പതിവ് ശൈലി ഈ തിരഞ്ഞെടുപ്പിലും തുടരുന്നു. മതേതര ജനാധിപത്യ മൂല്യബോധമുള്ള സമൂഹം ഇതു തിരിച്ചറിഞ്ഞ് ശക്തമായി പ്രതികരിക്കും എന്നതില് സംശയമില്ല.

2019 ഡിസംബറില് ആഭ്യന്തര മന്ത്രി അമിത് ഷാ പൗരത്വ നിയമ ഭേദഗതി ബില് അവതരിപ്പിക്കുമ്പോള്, ആ ബില്ലിന് അവതരണാനുമതി നല്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാന് പാര്ലമെന്റില് നടത്തിയ പ്രസംഗവും തുടര്ന്ന് പാര്ലമെന്റിലെ പൊതു ചര്ച്ചയില് ഞാന് നടത്തിയ പ്രസംഗത്തിന്റെയും ലിങ്കുകള് കമന്റായി പോസ്റ്റ് ചെയ്യുന്നു.

സംഘപരിവാര് പ്രീണനത്തിനായി ഇന്ത്യയിലെ ആദ്യ ഡീറ്റെന്ഷന്(തടങ്കല് പാളയം)സെന്റര് കേരളത്തിലെ കൊല്ലം ജില്ലയില് സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ ഭേദഗതി സമരത്തില് എടുത്ത കേസുകള് പോലും പിന്വലിക്കാത്ത ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്. ആരാണ് യാഥാര്ഥ സംഘി എന്ന് കേരളത്തിലെ മതേതര ജനാധിപത്യ സമൂഹം തീരുമാനിക്കട്ടെ!'

dot image
To advertise here,contact us
dot image