ഷിബുവിന്റെ പാര്ട്ടി എടുക്കാച്ചരക്ക്, അവഹേളിച്ചത് ജനങ്ങളെ; 'ശിഖണ്ഡി' പരാമര്ശത്തിനെതിരെ വാസവന്

രാഷ്ട്രീയം പറഞ്ഞ് എല്ഡിഎഫ് വോട്ട് ചെയ്യുമ്പോള് വ്യക്തിപരമായി അധിക്ഷേപിക്കാനാണ് യുഡിഎഫ് നേതാക്കളുടെ ശ്രമമെന്ന് വി എന് വാസവന്

dot image

കോട്ടയം: തോമസ് ചാഴികാടനെതിരായ ഷിബു ബേബി ജോണിന്റെ ശിഖണ്ഡി പരാമര്ശത്തിനെതിരെ മന്ത്രി വി എന് വാസവന്. ഷിബു ബേബി ജോണിൻ്റേത് തരംതാണ പ്രയോഗമാണ്. രാഷ്ട്രീയം പറഞ്ഞ് എല്ഡിഎഫ് വോട്ട് ചെയ്യുമ്പോള് വ്യക്തിപരമായി അധിക്ഷേപിക്കാനാണ് യുഡിഎഫ് നേതാക്കളുടെ ശ്രമമെന്ന് വി എന് വാസവന് വിമര്ശിച്ചു.

വ്യക്തിപരമായുള്ള അധിക്ഷേപം ശരിയല്ല. ഷിബു ബേബി ജോണിന്റെ പരാമര്ശം അപലപനീയമാണ്. എടുക്കാ ചരക്കാണ് ഷിബുവിന്റെ പാര്ട്ടി. മന്ത്രി മുഹമ്മദ് റിയാസിനെയും ഷിബു ബേബി ജോൺ വ്യക്തിപരമായി അധിക്ഷേപിച്ചു. ഇതിലൂടെ ബേപ്പൂരിലെ ജനങ്ങളെയാണ് ഷിബു അവഹേളിച്ചതെന്നും വി എന് വാസവന് പ്രതികരിച്ചു.

കോട്ടയത്തെ യുഡിഎഫ് കണ്വെന്ഷനില് സംസാരിക്കവെയായിരുന്നു ഷിബു ബേബി ജോണിന്റെ അധിക്ഷേപ പരാമര്ശം. കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെയാണ് ഇതേ ചൊല്ലി പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. ഷിബു ബേബി ജോണിന്റെ അധിക്ഷേപ പരാമര്ശവും വോട്ടര്മാര്ക്കിടയില് ചര്ച്ചയായിട്ടുണ്ട്.

രാഷ്ട്രീയ മാലിന്യങ്ങൾ ബിജെപി ഓഫീസിൽ നിക്ഷേപിക്കുന്ന കാഴ്ച്ച: ഷിബു ബേബി ജോൺ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us