'പാക്ക് അനുകൂല നിലപാട് സ്വീകരിച്ച ആന്റോ ആന്റണിക്കെതിരെ നിയമ നടപടി സ്വീകരിക്കണം'; പി കെ കൃഷ്ണദാസ്

കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണം

dot image

തൃശ്ശൂർ: പുൽവാമ കൂട്ടക്കൊലയെ ന്യായീകരിക്കാൻ ആൻ്റോ ആൻ്റണി ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. പാക്കിസ്ഥാനെ ന്യായീകരിക്കാനാണ് ആൻ്റോ ആന്റണി ശ്രമമെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു. പാക്കിസ്ഥാന്റെ ഔദ്യോഗിക വക്താവാകാൻ ആൻ്റോ ആന്റണി ശ്രമിക്കുന്നു. കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണം. ഇന്ത്യക്കകത്ത് നിന്ന് പാക്ക് അനുകൂല നിലപാട് സ്വീകരിച്ച ആന്റോ ആന്റണിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിൻ്റെ പേരിൽ വിഭജനത്തിന് കോൺഗ്രസും ഇടതു പാർട്ടികളും ശ്രമിക്കുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു. ഇതിന് പിന്നിൽ മതഭീകരസംഘടനകളുടെ പ്രേരണയാണെന്നും അദ്ദേഹം ആരോപിച്ചു. മതഭീകരസംഘടനകളുമായി എൽഡിഎഫിനും യുഡിഎഫിനും സഖ്യമെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. മുരളി തൃശൂരേക്ക് മാറി ഷാഫി വടകര എത്തിയത് തീവ്രവാദ സംഘടനകളുടെ താൽപ്പര്യത്താലെന്നും മുരളീധരൻ തീവ്രവാദ സംഘടനയുടെ സ്പോൺസേർഡ് സ്ഥാനാർഥിയെന്നും കൃഷ്ണദാസ് ആരോപിച്ചു.

പുൽവാമ ആക്രമണത്തിൽ പാകിസ്താന് എന്ത് പങ്കെന്നായിരുന്നു ആൻ്റോ ആൻ്റണി എം പിയുടെ ചോദ്യം. തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി എന്തും ചെയ്യും എന്നതിൻ്റെ ഉദാഹരണമാണ് പുൽവാമ ആക്രമണമെന്നും ആൻ്റോ ആൻ്റണി എം പി കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രം അറിയാതെ പുൽവാമയിലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയില്ലെന്നും ആൻ്റോ ആൻ്റണി എം പി ചൂണ്ടിക്കാണിച്ചിരുന്നു. അന്നത്തെ കശ്മീർ ഗവർണർ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. കൃത്രിമമായി സൃഷ്ടിച്ച സ്ഫോടനമെന്ന് കശ്മീർ ഗവർണർ പറഞ്ഞിരുന്നു. ഇന്ത്യൻ ടെറിറ്ററിക്കുള്ളിൽ നടന്ന സ്ഫോടനമാണ് പുൽവാമയിലേത്. ഇത്രയും ആർഡിഎക്സുമായി ഗവൺമെൻ്റിൻ്റെ സംവിധാനം അറിയാതെ ആർക്കും കടന്ന് ചെല്ലാൻ കഴിയില്ല. 42 ജവാൻമാരുടെ ജീവൻ കേന്ദ്രം ബലി കൊടുത്തുവെന്നും ജവാൻമാരെ റോഡിലൂടെ മനപൂർവ്വം നടത്തിച്ചുവെന്നും ആൻ്റോ ആൻ്റണി എം പി കുറ്റപ്പെടുത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us