സിഎഎ പ്രതിഷേധം; പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു, ബല്റാം ഉള്പ്പെടെ 62 പേര്ക്കെതിരെ കേസ്

എസ്ഡിപിഐ രാജ്ഭവനിലേക്ക് നടത്തിയ മാര്ച്ചിനെതിരെയും പൊലീസ് കേസെടുത്തു.

dot image

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില് കൂടുതല് പേര്ക്കെതിരെ കേസ്. രാജ്ഭവനിലേക്ക് യൂത്ത് കോണ്ഗ്രസ് നടത്തിയ മാര്ച്ചില് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്റാം അടക്കം 62 പേര്ക്കെതിരെ കേസെടുത്തു. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചതിനാണ് കേസ്. എസ്ഡിപിഐ രാജ്ഭവനിലേക്ക് നടത്തിയ മാര്ച്ചിനെതിരെയും പൊലീസ് കേസെടുത്തു.

പൗരത്വനിയമത്തിനെതിരെ രാജ്ഭവന് മുന്നില് ഇന്ന് കോണ്ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. നിയത്തിനെതിരായ തുടര്നീക്കങ്ങള് ചര്ച്ച ചെയ്യാന് കെപിസിസിയുടെ അടിയന്തര യോഗം തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. കെപിസിസി ഭാരവാഹികള്, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്, ഡി സി സി അധ്യക്ഷന്മാര് തുടങ്ങിയവരുടെ യോഗമാണ് ഇന്ന് വിളിച്ചു ചേര്ത്തിരിക്കുന്നത്. അതിന് ശേഷമായിരിക്കും രാജ്ഭവന് മുന്നില് പ്രതിഷേധിക്കുക.

പൗരത്വ പ്രശ്നത്തില് സംസ്ഥാന സര്ക്കാരിന് ആത്മാര്ത്ഥതയുണ്ടെങ്കില് പ്രതിഷേധങ്ങള്ക്കെതിരെ എടുത്ത കേസുകള് സംസ്ഥാനസര്ക്കാര് പിന്വലിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ട്രെയിന് തടഞ്ഞ് പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് അടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില് നിരവധി പേര്ക്കെതിരെ കേസെടുത്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us