'എന്ഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടത്തിന് ശ്രമിച്ചു, രണ്ട് കോടി ആവശ്യപ്പെട്ടു': പി സി ജോര്ജ്

'ബിഡിജെഎസ് ബിജെപിയല്ല. ബിജെപിയോട് ഒട്ടി നില്ക്കുന്ന ഒരു പാര്ട്ടിമാത്രമാണ്'

dot image

കോട്ടയം: എന്ഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം ചെയ്യാന് ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി പി സി ജോര്ജ് . സീറ്റ് തരാമെന്ന് വിളിച്ചു വരുത്തി ഒരു നേതാവിനോട് രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടത്. ആ നേതാവ് ജീവനും കൊണ്ട് ഓടി. ഘടകകക്ഷിയുടെ പേര് വെളിപ്പെടുത്താന് ഇപ്പോള് ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ ഘടകകക്ഷികളും അങ്ങനെയല്ലെന്നും പി സി ജോര്ജ് റിപ്പോര്ട്ടറിനോട് പറഞ്ഞു.

പ്രകാശ് ജാവദേക്കറിന്റെ പൂഞ്ഞാര് സന്ദര്ശനത്തില് സംസ്ഥാന രാഷ്ട്രീയ കാര്യങ്ങള് ചര്ച്ചയായെന്നും പി സി ജോര്ജ് പറഞ്ഞു. ബിജെപിയുടെ നില എങ്ങനെ ഭദ്രമാക്കി കൊണ്ടുപോകാനാകുമെന്ന് ആലോചിച്ചു. താന് യഥാര്ത്ഥ ചിത്രം അദ്ദേഹത്തിന്റെ മുന്നില് തുറന്നുകാട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംഭവിക്കാന് സാധ്യതയുള്ള കാര്യങ്ങള് ശ്രദ്ധയില്പ്പെടുത്തിയെന്നും പി സി ജോര്ജ് പറഞ്ഞു.

എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന് നൽകിയ ഇടുക്കി, കോട്ടയം സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്. ബിഡിജെഎസ് ബിജെപിയല്ല. ബിജെപിയോട് ഒട്ടി നില്ക്കുന്ന ഒരു പാര്ട്ടിമാത്രമാണ്. താന് ബിജെപിയാണെന്നും പി സി ജോര്ജ് റിപ്പോര്ട്ടറിനോട് സംസാരിക്കവെ പറഞ്ഞു.

പാര്ട്ടി നിര്ദ്ദേശപ്രകാരം മതമേലധ്യക്ഷന്മാരെ സന്ദര്ശിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ചങ്ങനാശേരി ആര്ച്ച് ബിഷപ്പിനെ നേരില് കണ്ടു. തിരുവനന്തപുരത്തെ സ്ഥാനാര്ത്ഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടിയായിരുന്നു കൂടിക്കാഴ്ച്ച. രാജീവ് ചന്ദ്രശേഖറിനെ പോലുള്ള ആളുകള് ജയിക്കുക എന്നത് എല്ലാ മതവിഭാഗങ്ങളുടെയും ആവശ്യമാണെന്നും പി സി ജോര്ജ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us