'കുത്തിത്തിരിപ്പില് കേരളത്തിന്റെ മുത്തയ്യ മുരളീധരന്'; മന്ത്രിയെ പരിഹസിച്ച് രാഹുല്

സ്ഥാനാര്ത്ഥിത്വം മാറിയപ്പോള് തന്നെ പുകഴ്ത്തികൊല്ലുകയാണ്. എന്തൊരു സിംപതിയാണെന്നായിരുന്നു പ്രതാപന്റെ ചോദ്യം.

dot image

തിരുവനന്തപുരം: 'കുത്തിത്തിരിപ്പി'ന്റെ കാര്യത്തില് 'കേരളത്തിന്റെ മുത്തയ്യ മുരളീധരന്' എന്ന് മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് യൂത്ത് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില്. കേരളത്തിലെ ജനങ്ങള്ക്കൊപ്പം നിന്ന് എല്ഡിഎഫ് സര്ക്കാരിന്റെ നിലപാട് പറഞ്ഞതിനാണോ ടി എന് പ്രതാപന് കോണ്ഗ്രസ് സീറ്റ് നിഷേധിച്ചതെന്നു റിയാസ് ചോദിച്ചിരുന്നു. പിന്നാലെ ടി എന് പ്രതാപനെ കേരളത്തിന്റെ കോണ്ഗ്രസ് വര്ക്കിംഗ് പ്രസിഡന്റ് ചുമതലയേല്പ്പിച്ചതില് ആശംസ നേര്ന്നുകൊണ്ട് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പിലാണ് രാഹുല് മാങ്കൂട്ടത്തിലിന്റെ വിമര്ശനം.

'ഇത്രയും കുത്തിത്തിരുപ്പ് പറ്റുമെങ്കില് താങ്കള്ക്ക് മുത്തയ്യ മുരളീധരന്റെ പിന്ഗാമിയായി ക്രിക്കറ്റില് ഒരു കൈ നോക്കിക്കൂടെ, മിനിമം കേരള മുത്തയ്യയാകാം.

അത് പോട്ടെ കേരളത്തിനു വേണ്ടി ശബ്ദിച്ചു എന്ന് കുത്തിത്തിരുപ്പ് സ്പെഷ്യലിസ്റ്റ് 'കേരള മുത്തയ്യ ' പറഞ്ഞ ടി എന് പ്രതാപനെ കേരളത്തിലെ കോണ്ഗ്രസ്സ് വര്ക്കിംഗ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്തം ഏല്പ്പിച്ചു.

ഇനി റിയാസ് പോയി കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത 'ഇന് ലോ വിജയന് സാറിനോട്' ആ CAA- NRC പ്രക്ഷോഭത്തിന്റെ പേരില് എടുത്ത കേസുകള് പിന്വലിക്കാന് പറയൂ കേരള മുത്തയ്യെ...' എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

'ഒരുമിച്ച് നില്ക്കേണ്ട സന്ദര്ഭത്തില് കോണ്ഗ്രസ് എംപിമാര് സങ്കുചിത രാഷ്ട്രീയ നിലപാട് സ്വീകരിച്ചു. കേരളത്തിന് അര്ഹതപ്പെട്ട പണം ലഭിക്കേണ്ടതിനെ കുറിച്ച് ഒരു കോണ്ഗ്രസ് എംപിയും പാര്ലമെന്റില് മിണ്ടിയില്ല. എന്തെങ്കിലും മിണ്ടിയത് ടി എന് പ്രതാപന് മാത്രമാണ്. ഇപ്പോള് പ്രതാപന് സീറ്റില്ലാത്ത അവസ്ഥയാണ്. കേരളത്തിലെ ജനങ്ങള്ക്കൊപ്പം നിന്ന് എല്ഡിഎഫ് സര്ക്കാരിന്റെ നിലപാട് പാര്ലമെന്റില് പറഞ്ഞതിനാണോ പ്രതാപന് സീറ്റ് നിഷേധിച്ചത്?', എന്നായിരുന്നു റിയാസിന്റെ ചോദ്യം.

തുടര്ന്ന് റിയാസിന് മറുപടിയുമായി ടി എന് പ്രതാപന് തന്നെ രംഗത്തെത്തിയിരുന്നു. സ്ഥാനാര്ത്ഥിത്വം മാറിയപ്പോള് തന്നെ പുകഴ്ത്തികൊല്ലുകയാണ്. എന്തൊരു സിംപതിയാണെന്നായിരുന്നു പ്രതാപന്റെ ചോദ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us