ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത എന്ട്രന്സ് കോച്ചിങ് ഇന്സ്റ്റിറ്റ്യൂട്ട് ഇപ്പോള് മലപ്പുറത്ത്

എന്ട്രന്സ് കോച്ചിങ് രംഗത്ത് എഐ, അഡാപ്റ്റീവ് ലേര്ണിംഗ് എന്നീ സാങ്കേതികതകളുടെ സാധ്യതകള് ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യ ഇന്സ്റ്റിറ്റ്യൂട്ടാണ് മലപ്പുറത്തെ എഡ്യുപ്പോര്ട്ട് ക്യാമ്പസ്.

dot image

മലപ്പുറം: ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത എന്ട്രന്സ് കോച്ചിങ് ഇന്സ്റ്റിറ്റ്യൂട്ട് മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച്ച പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിര്വഹിച്ച ചടങ്ങില് മുന് വ്യവസായ മന്ത്രിയും വേങ്ങര എംഎല്എയുമായ പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി.

എന്ട്രന്സ് കോച്ചിങ് രംഗത്ത് എ ഐ, അഡാപ്റ്റീവ് ലേര്ണിംഗ് എന്നീ സാങ്കേതികതകളുടെ സാധ്യതകള് ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യ ഇന്സ്റ്റിറ്റ്യൂട്ടാണ് മലപ്പുറത്തെ എഡ്യുപ്പോര്ട്ട് ക്യാമ്പസ്. പൂര്ണ്ണമായും ശീതീകരിച്ച ക്ലാസ്റൂമുകളും 2000 കുട്ടികള്ക്കായി ഡിജിറ്റല് ലൈബ്രറി സൗകര്യവും, നല്ല ഭക്ഷണം, മികച്ച ഹോസ്റ്റല് എന്നിങ്ങനെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള് ഒരുക്കിയിട്ടുള്ള ക്യാമ്പസില്, എന്ട്രന്സ് കോച്ചിങ്ങിന്റെ സമ്മര്ദ്ദം ഒഴിവാക്കി പഠിക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ കുട്ടികളുടെയും പഠന രീതികള് തിരിച്ചറിഞ്ഞ് അവരെ സഹായിക്കുവാനായി വിദഗ്ധരായ മെന്റര്മാരും ദേശീയ തലത്തില് പ്രശസ്തമായ മെഡിക്കല്- എഞ്ചിനീയറിംഗ് കോളേജുകളില് പഠിക്കുന്ന മികച്ച വിദ്യാര്ത്ഥികളും ഈ ക്യാംപസിലെ പഠന രീതികളുടെ ഭാഗമായി ചേരുന്നു.

എഐ അധിഷ്ഠിത എന്ട്രന്സ് കോച്ചിങ് ഇന്സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനത്തിനൊപ്പം എഡ്യുപ്പോര്ട്ടിന്റെ സിബിഎസ്ഇ പ്രൊഡക്റ്റ് ലോഞ്ച് മുഖ്യാതിഥി പി കെ കുഞ്ഞാലിക്കുട്ടി നിര്വഹിച്ചു. ഓരോ വിദ്യാര്ത്ഥിയും വ്യത്യസ്തര് ആണെന്ന് തിരിച്ചറിഞ്ഞ് അവര്ക്ക് വ്യക്തിഗതമായ പഠന ആവശ്യങ്ങള് നിറവേറ്റുന്നതിന് അനുയോജ്യമായ സഹായങ്ങള് ഈ എസ്എഎഎസ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. അത്യാധുനിക സാങ്കേതികത സമന്വയിപ്പിക്കുന്നതിലൂടെ, ഇത് വിദ്യാര്ത്ഥികളുടെ പഠന പ്രവര്ത്തനങ്ങള് ട്രാക്ക് ചെയ്യുവാനും, അധ്യാപകര്, സ്കൂള് മാനേജ്മെന്റ്, രക്ഷിതാക്കള് എന്നിവര് തമ്മിലുള്ള ബന്ധവും വിദ്യാര്ത്ഥികള്ക്ക് വേണ്ട കരുതലും നല്കുവാനും സഹായിക്കുന്നു.

അതോടൊപ്പം കോമണ് യൂണിവേഴ്സിറ്റി എന്ട്രന്സ് ടെസ്റ്റിനുവേണ്ടി തയ്യാറെടുക്കുന്ന കുട്ടികള്ക്ക് ഏറ്റവും മികച്ച കോഴ്സുകളും ക്യാമ്പസും തിരഞ്ഞെടുക്കുവാന് സഹായിക്കുന്ന സിയുഇടി വെബ്സൈറ്റ് ലോഞ്ചും മലപ്പുറം എംഎല്എ നജീബ് കാന്തപുരം നിര്വഹിച്ചു. മികച്ച ക്ലാസ്റൂം സൗകര്യങ്ങളും വിദ്യാര്ത്ഥികള്ക്ക് സൗകര്യപ്രദമായ ക്ലാസ് സമയങ്ങളും സമ്മര്ദ്ദരഹിതമായ പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിലൂടെ വിദ്യാര്ത്ഥികള്ക്ക് എന്ട്രന്സ് പരിശീലനത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുവാന് എഡ്യൂപോര്ട്ടിന് സാധിക്കുമെന്ന് എഡ്യൂപ്പോര്ട്ടിന്റെ സ്ഥാപകന് അജാസ് മുഹമ്മദ് ജാന്ഷര് കൂട്ടിച്ചേര്ത്തു.

എഡ്യുപ്പോര്ട്ടിന്റെ അഡാപ്റ്റീവ് ലേണിംഗ് എന്ന നൂതന ആശയം അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, വിദ്യാര്ത്ഥികള്ക്കിടയില് ആത്മവിശ്വാസവും പഠനത്തോടുള്ള ഇഷ്ടവും വളര്ത്തുന്നു. ഏറ്റവും മികച്ച അധ്യാപകരും മികച്ച ക്യാമ്പസ് അന്തരീക്ഷവും വിദ്യാര്ഥികള്ക്ക് ഉറപ്പുവരുത്തുന്നതിലൂടെ നീറ്റ്, ജെ ഇ ഇ എന്ട്രന്സ് പരിശീലന രംഗത്ത് വലിയ വിജയം ഉണ്ടാക്കുവാന് എഡ്യുപോര്ട്ടിന് സാധിക്കുമെന്നും എഡ്യൂപോര്ട്ട് സി ഇ ഒ അക്ഷയ് മുരളീധരന് പറഞ്ഞു.

ജെ ഇ ഇ, നീറ്റ് എന്ട്രന്സ് കോച്ചിങ് രംഗത്ത് അഡാപ്റ്റീവ് ലേര്ണിങ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എഡ്യുപോര്ട്ട്. പരമ്പരാഗത ജെ ഇ ഇ, നീറ്റ് വിദ്യാഭ്യാസ സമ്പ്രദായങ്ങളില് നിന്ന് വ്യത്യസ്തമായി, സമ്മര്ദ്ദരഹിതവും വിദ്യാര്ത്ഥി സൗഹൃദവുമായ വിദ്യാഭ്യാസത്തിന് മുന്ഗണന നല്കുന്ന എഡ്യൂപ്പോര്ട്ട് ഓരോ വിദ്യാര്ത്ഥിക്കും വ്യക്തിഗത ശ്രദ്ധയും പരിചരണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.

7, 8, 9, 10 ക്ലാസ് വരെയുള്ള വിദ്യാര്ത്ഥികള്ക്കായി ജെ ഇ ഇ, നീറ്റ് ഫൗണ്ടേഷന് ക്ലാസുകളും എഡ്യുപോര്ട്ട് ഈ വര്ഷം ആരംഭിക്കും. ഇതിലൂടെ വിദ്യാര്ഥികളില് ചെറുപ്പം മുതലേ മെഡിക്കല്, എഞ്ചിനീയറിംഗ് പ്രൊഫഷണലുകള്ക്കായി ശക്തമായ ഒരു അക്കാദമിക് അടിത്തറ സൃഷ്ടിക്കുവാനും, ഈ മത്സര പരീക്ഷകളില് മികവ് പുലര്ത്തുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവും നല്കി അവരെ സജ്ജമാക്കുവാനും കഴിയും.

ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത എന്ട്രന്സ് കോച്ചിങ് ഇന്സ്റ്റിറ്റ്യൂട്ടായ എഡ്യുപ്പോര്ട്ട് ഓഫ്-ലൈന് ക്യാമ്പസ്സിന്റെ ഉദ്ഘാടന ചടങ്ങില് ജനാബ് പാണക്കാട് സയ്ദ് ബഷീറലി ഷിഹാബ് തങ്ങള് അനുഗ്രഹ പ്രഭാഷണവും ഊരകം പഞ്ചായത്ത് പ്രസിഡന്റ് സയ്ദ് മന്സൂര് കോയ തങ്ങള്, 38 ആം വാര്ഡ് മുന്സിപ്പാലിറ്റി കൗണ്സിലര് ആയിഷാബി ഉമ്മര് കെകെ എന്നിവര് ആശംസ പ്രസംഗവും നിര്വഹിച്ചു. എഡ്യുപ്പോര്ട്ട് ഓഫ് ലൈന് എക്സ്പാന്ഷന് ഡയറക്ടര് ജോജോ തരകന്, നന്ദി പ്രകാശനം നടത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us