എക്സൈസ് ഓഫീസിലെ ലോക്കപ്പ് മരണം; ഷോജോയെ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് ഭാര്യ

'ആത്മഹത്യ ചെയ്തു എന്ന് പറയുന്ന സമയത്ത് ഓഫീസിൽ ആരുമില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്, ഇതിൽ ദുരൂഹതയുണ്ട്'

dot image

പാലക്കാട്: എക്സൈസ് ഓഫീസിലെ ലോക്കപ്പിനുളളിൽ പ്രതി ഷോജോ ജോൺ തൂങ്ങി മരിച്ചതിൽ പ്രതികരിച്ച് ഭാര്യ ജ്യോതി. ഷോജോയെ എക്സൈസ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്നാണ് ജ്യോതിയുടെ ആരോപണം. കുറ്റം സമ്മതിച്ചയാൾ ആത്മഹത്യ ചെയ്തു എന്ന് കരുതുന്നില്ല. ആത്മഹത്യ ചെയ്തു എന്ന് പറയുന്ന സമയത്ത് ഓഫീസിൽ ആരുമില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിൽ ദുരൂഹതയുണ്ടെന്നും ജ്യോതി റിപ്പോർട്ടറിനോട് പറഞ്ഞു.

ഷോജോയുടെ കയ്യിൽ നിന്ന് വീട്ടിൽ വെച്ചു തന്നെ ഹാഷിഷ് ഓയിൽ പിടികൂടിയപ്പോൾ കുറ്റം സമ്മതിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ആത്മഹത്യ എങ്ങനെ ഉണ്ടായി എന്നാണ് കുടുംബം ചോദിക്കുന്നത്. മുമ്പ് ഒരു കേസിലും പ്രതിയല്ലാത്തയാളാണ് ഷോജോ എന്നും കുറ്റം സമ്മതിച്ച ഷോജോയോട് തന്റെ പേരിൽ നിരവധി കേസുകളുണ്ടെന്ന് എക്സൈസ് പറയുകയായിരുന്നുവെന്നും ജ്യോതി പറഞ്ഞു. ജാമ്യത്തിന് ശ്രമിക്കേണ്ട എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും ജ്യോതി റിപ്പോർട്ടറിനോട് വ്യക്തമാക്കി.

ഇന്നലെ വൈകിട്ടാണ് ഷോജോ ജോണിനെ രണ്ട് കിലോ ഹാഷിഷ് ഓയിലുമായി എക്സൈസ് പിടികൂടിയത്. കാടാങ്കോട്, ഇയാളുടെ വാടക വീട്ടിൽ നിന്നാണ് ഹാഷിഷ് ഓയില് പിടികൂടിയത്. മെഡിക്കൽ പരിശോധനയുൾപ്പടെ പൂർത്തിയാക്കി ഇന്നലെ രാത്രിയോടു കൂടി ഷോജോയെ എക്സൈസ് ഓഫീസിലേക്ക് എത്തിച്ചിരുന്നു.

ഇന്ന് പുലർച്ചെയാണ് ഷോജോ ജോണിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. എക്സൈസ് ടവറിൽ ലോക്കപ്പിനുള്ളിൽ ഉടത്തിരുന്ന മുണ്ട് കെട്ടി ആത്മഹത്യ ചെയ്തിരുന്ന തരത്തിൽ കാണുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത പരിശോധിക്കുന്നു
dot image
To advertise here,contact us
dot image