ഒരിക്കല് മാത്രം ധരിച്ച സാരികള് വില്ക്കാന് നവ്യ നായര്;ആരാധകര്ക്കും സാരി പ്രേമികള്ക്കും സ്വാഗതം

ഇനി ആ സാരികള് ആരാധകര്ക്കും സാരി പ്രേമികള്ക്കും സ്വന്തമാക്കാം. അതിനുള്ള അവസരം നവ്യ തുറന്നു തരുന്നു.

dot image

കൊച്ചി: ഒറ്റ തവണ ഉപയോഗിച്ച സാരികള് വില്പ്പനയ്ക്കുവെച്ച് സിനിമാനടിയും നര്ത്തകിയുമായ നവ്യ നായര്. കുറച്ചു ദിവസങ്ങള്ക്ക് മുന്പ് താന് ഒരു പുതിയ സംരംഭം ആരംഭിക്കുന്ന വിവരം നവ്യാ നായര് ഇന്സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ഒരിക്കല് ഉടുത്തതോ അതുമല്ലെങ്കില് വാങ്ങിയിട്ട് ധരിക്കാന് പോലും സമയം കിട്ടാതെപോയതോ ആയ തന്റെ പക്കലെ വസ്ത്രങ്ങള് പ്രീ-ലവ്ഡ് എന്ന പേരില് വില്ക്കാനുള്ള പ്ലാനാണ് നവ്യ പങ്കുവെച്ചത്.

ആ പോസ്റ്റിനു പിന്നാലെ നവ്യ നായര് ആ സാരികള് വില്പ്പനയ്ക്കെത്തിച്ചു. ആ സാരികള് എല്ലാം തന്റെ അലമാരിയില് അടുക്കി സൂക്ഷിക്കാന് താല്പര്യമില്ലാത്തതിനാലാണ് വില്ക്കുന്നത്. പ്രത്യേകിച്ചും ആരും കൊതിക്കുന്ന കാഞ്ചീപുരം സാരികള്. ഇനി ആ സാരികള് ആരാധകര്ക്കും സാരി പ്രേമികള്ക്കും സ്വന്തമാക്കാം. അതിനുള്ള അവസരം നവ്യ തുറന്നു തരുന്നു.

പ്രീ-ലവ്ഡ് ബൈ നവ്യാ നായര് എന്ന പേരിലാണ് ഇന്സ്റ്റഗ്രാം പേജ് തുറന്നിരിക്കുന്നത്. ഇതില് ഇതിനോടകം ആറ് സാരികള് വില്പ്പനയ്ക്ക് വന്നിട്ടുണ്ട്. വസ്ത്രങ്ങളില് നാലെണ്ണം നല്ല ഒന്നാന്തരം കാഞ്ചീപുരം സാരികളാണ്. ബാക്കി രണ്ടെണ്ണം ലിനന് സാരികളും. ആദ്യം വരുന്നവര്ക്കാകും പരിഗണന എന്നും ക്യാപ്ഷനുണ്ട്. ഈ സാരികള്ക്ക് ഷിപ്പിംഗ് ചാര്ജ് കൂടി നല്കി വേണം വാങ്ങാന്. വില കേട്ടാല് കൈപൊള്ളും എന്ന് തോന്നുകയുമില്ല.

ലിനന് സാരികള്ക്ക് 2,500 രൂപയാണ് വില. കാഞ്ചീപുരം സാരികള് 4,000- 4,500 രൂപാ നിരക്കില് ലഭ്യമാവും. ബ്ലൗസ് കൂടി ചേര്ന്നാല് വില അല്പ്പം കൂടും. വിശദവിവരങ്ങള് നവ്യ പേജില് ലഭ്യമാക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us