ബിജെപിയിലേക്ക് പോകുന്നത് അവസരവാദികൾ; ആശയപരമായി ഒരു തരത്തിലും യോജിക്കാനാവാത്ത പാർട്ടി: ഷാഫി പറമ്പിൽ

വടകര കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിലുമായി റിപ്പോർട്ടർ എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട് നടത്തിയ അഭിമുഖം ഇന്ന് വൈകീട്ട് 5.30ന് കാണാം

dot image

കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന് സിപിഐഎം എങ്ങനെ ഉറപ്പിച്ചുവെന്ന് വടകര കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ബിജെപി ജയിക്കുമെന്നാണ് സിപിഐഎം പ്രചാരണം നടത്തുന്നത്. ഇങ്ങനെ പോയാൽ സിപിഐഎം ബിജെപിയെ ജയിപ്പിക്കുമോ എന്ന് ഷാഫി പറമ്പിൽ റിപ്പോർട്ടർ എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാടുമായി നടത്തിയ അഭിമുഖത്തിൽ ചോദിച്ചു.

പാലക്കാട്ടെ വോട്ടർമാരെ സിപിഐഎം വില കുറച്ച് കാണുകയാണ്. ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി തന്നെ ജയിക്കും. ബിജെപിയിലേക്ക് കോൺഗ്രസുകാർ പോകുമ്പോൾ സിപിഐഎം സന്തോഷിക്കുകയാണ്. അവസരവാദികളായ വ്യക്തികളാണ് ബിജെപിയിലേക്ക് പോകുന്നത്. അവസര നിഷേധങ്ങളുടെ പേരിൽ കോൺഗ്രസുകാർക്ക് കയറി ചെല്ലാവുന്ന പാർട്ടിയല്ല ബിജെപിയന്നും ആശയപരമായി ഒരു തരത്തിലും യോജിക്കാനാവാത്ത പാർട്ടിയാണ് ബിജെപിയെന്നും ഷാഫി വ്യക്തമാക്കി.

സ്ത്രീകൾക്ക് സീറ്റില്ലെന്ന ആക്ഷേപത്തിലും ഷാഫി പറമ്പിൽ പ്രതികരിച്ചു. വനിതകൾക്ക് അവസരങ്ങൾ നൽകേണ്ടതാണ്. എന്നാൽ ജനകീയരായ സിറ്റിങ് എംപിമാർക്കിടയിൽ അഴിച്ചുപണിക്ക് സ്കോപില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ അവസരം ലഭിക്കും.

സിഎഎ നടപ്പാക്കില്ലെന്ന നിലപാടിൽ, മുഖ്യമന്ത്രി വാക്കുകൊണ്ട് ജനങ്ങൾക്കൊപ്പം നിൽക്കുക മാത്രമാണ് ചെയ്യുന്നത്. വടകരക്കാർക്ക് ടീച്ചറമ്മ ടിപിയുടെ അമ്മ പത്മിനി ടീച്ചറാണ്. ടിപിയുടെ കൊലയാളികളെ പാർട്ടിയും സ്ഥാനാർഥിയും പിന്തുണയ്ക്കുകയാണ്. മുഖ്യമന്ത്രിയാകാൻ മത്സരിക്കേണ്ടത് ലോക്സഭയിലേക്കല്ലെന്നും എതിർ സ്ഥാനാർത്ഥി കെ കെ ശൈലജയെ കുറിച്ചുളള ചോദ്യത്തിന് ഷാഫി മറുപടി നൽകി.

എതിർ സ്ഥാനാർഥിയെ ബഹുമാനത്തോടെ കാണുന്നുയാണ്. എന്നാൽ ജനങ്ങളിലാണ് വിശ്വാസം. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരാളി കരുത്തനായിരുന്നു. അവിടെ താൻ പാലക്കാട്ടെ ജനങ്ങളെ വിശ്വസിച്ചു, അവർ തന്നെ ജയിപ്പിക്കുകയും ചെയ്തു. മതത്തിൻ്റെ പേരിലല്ല, മതേതരത്വത്തിൻ്റെ പേരിലാണ് മത്സരം നടക്കുന്നത്. വടകരയിലെ ഭൂരിപക്ഷം ജനങ്ങൾ പറയുമെന്നും ഷാഫി പറഞ്ഞു. വടകര കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിലുമായി റിപ്പോർട്ടർ എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട് നടത്തിയ അഭിമുഖം ഇന്ന് വൈകീട്ട് 5.30ന് കാണാം.

'പ്രീണന രാഷ്ട്രീയത്തിന് വേണ്ടി രാജ്യവിരുദ്ധ പ്രസ്താവനയ്ക്ക് കോൺഗ്രസ് തയ്യാറാകുന്നു'; അനിൽ ആൻ്റണി
dot image
To advertise here,contact us
dot image