തിരുവനന്തപുരം: ട്രഷറി നിയന്ത്രണങ്ങൾക്ക് ഭാഗിക ഇളവ് പ്രഖ്യാപിച്ചു സർക്കാർ. ഡിസംബർ, ജനുവരി മാസങ്ങളിലെ ബില്ലുകൾ പാസാക്കാൻ ധനമന്ത്രി ട്രഷറിക്ക് നിർദേശം നൽകി. 1303 കോടി രൂപയുടെ ബില്ലുകൾ മാറി നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് മാസങ്ങളായി ട്രഷറിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. നിരവധി ബില്ലുകൾ പാസാക്കാനുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് ഏർപ്പപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
ഡിസംബർ, ജനുവരി മാസങ്ങളിലെ എല്ലാ ബില്ലുകളും മാറിനിൽക്കാനാണ് ധനമന്ത്രി ട്രഷറിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. തദ്ദേശ സ്ഥാപന ബില്ലുകൾക്കടക്കം മുൻഗണനാ ക്രമത്തിൽ തുക വിതരണം ചെയ്യാനാണ് നിർദേശം. 1303 കോടി രൂപയുടെ ബില്ലുകൾ മാറിനൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത സാമ്പത്തിക വർഷത്തിലോ കൂടുതൽ തുക കിട്ടുന്ന മുറക്കോ ആയിരിക്കും ട്രഷറി നിയന്ത്രണം പൂർണമായും ഒഴിവാക്കുക.