ആലപ്പുഴ: ഇന്ത്യയെ ലോകതലത്തില്‍ നാണം കെടുത്തുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഇന്ത്യയെ രക്ഷിക്കേണ്ടതുണ്ട്. അതിന് മതവും ജാതിയും നോക്കാതെ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
വികസന നേട്ടങ്ങള്‍ അവകാശപ്പെടാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല. എല്ലാ വികസന സൂചികകളും താഴെപ്പോയിരിക്കുന്നു. രാജ്യത്തിന് അകത്തുള്ള അപകടകാരികളോട് ഏറ്റുമുട്ടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായ സംഘട്ടനവും വേണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ബിജെപി മുന്നോട്ട് വെക്കുന്നത് ഏകാധിപത്യമാണ്. ഇന്‍ഡ്യാ മുന്നണി അധികാരത്തില്‍ വരണമെന്നും സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടു.