തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെയുള്ള പരാതിയിൽ വിജിലൻസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, സിഎംആർഎൽ, സിഎംആർഎൽ എം ഡി, എക്സാലോജിക് എം ഡി എന്നിവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻ നൽകിയത്. ഇരുമായി ബന്ധപ്പെട്ട് കോടതി വിജിലൻസിന് നോട്ടീസ് അയച്ചിരുന്നു. കോടതിയുടെ നോട്ടീസിൽ വിജിലൻസ് ഇന്ന് മറുപടി നൽകും.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ പരാതിയിൽ വിജിലൻസ് നടപടിയെടുക്കുന്നില്ല എന്ന് ആരോപിച്ചാണ് കുഴൽനാടൻ ഹർജി നൽകിയത്. പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാനാണ് വിജിലൻസിനോട് കോടതി നിർദേശിച്ചിരിക്കുന്നത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് മറ്റു കോടതികളിലും ഹർജികൾ നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷൻ്റെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും.
കെ റൈസ് വിതരണം ഇന്ന് മുതൽ; സപ്ലൈകോ സ്റ്റോറുകളിൽ ഉള്ളത് കുറച്ച് കിറ്റുകള് മാത്രം