കേരള സർവകലാശാല കലോത്സവ കോഴ കേസ്; പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു

ആത്മഹത്യ ചെയ്ത വിധി കർത്താവ് പി എം ഷാജിയുടെ മൃതദേഹം സംസ്കരിച്ചു

dot image

തിരുവനന്തപുരം: കേരള സർവകാലാശാല യുവജനോത്സവ കോഴ കേസിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. പ്രതികൾക്ക് ആർക്കും ജാമ്യം നൽകരുതെന്നാണ് വാദം. കേസിൽ സാക്ഷികളുടെ മൊഴിയെടുപ്പും പൊലീസ് തുടങ്ങി.

ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവീസസിന്റെ മൊഴിയെടുത്തു. ഷാജി അടക്കമുള്ള പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും ശേഖരിക്കുമെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫോൺ മെമ്മറിയും പരിശോധിക്കും. തിരുവാതിര, മാർഗംകളി മത്സരാർഥികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് ഇവരുടെ മൊഴിയെടുക്കുക.

വിവാദങ്ങൾക്കിടയിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം പുരോഗമിക്കുകയാണ്. ആത്മഹത്യ ചെയ്ത വിധി കർത്താവ് പി എം ഷാജിയുടെ മൃതദേഹം സംസ്കരിച്ചു.

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്മാര് ചുമതലയേറ്റു; തിരഞ്ഞെടുപ്പ് തീയതികളില് തീരുമാനം ഉടന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us