എസ്എഫ്ഐ കൊലപ്പെടുത്തിയെന്ന നിലയിലാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം; പി എം ആർഷോ

മാർഗംകളി മത്സരം കഴിഞ്ഞ ഉടനെ തന്നെ പല മത്സരാർത്ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു

dot image

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തില് ഉയർന്ന കോഴ ആരോപണത്തെ തുടർന്ന് വിധികർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില് എസ്എഫ്ഐ കൊലപ്പെടുത്തി എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി എം ആര്ഷോ. മാർഗംകളി മത്സരം കഴിഞ്ഞ ഉടനെ തന്നെ പല മത്സരാർത്ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. വിധികർത്താക്കളില് ചിലർ ചില കോളേജുകളും ആയി ബന്ധപ്പെട്ടതായി മനസ്സിലായി. പിന്നീട് ലഭിച്ച വിവരങ്ങൾ വിജിലൻസിനെ അറിയിക്കുക മാത്രമാണ് സർവ്വകലാശാലാ ഭാരവാഹികൾ ചെയ്തതെന്നും ആർഷോ പറഞ്ഞു.

തുടർന്നാണ് അന്വേഷണമുണ്ടായത്. കോഴവാങ്ങി എന്ന് ഒരു മാധ്യമങ്ങളോടും എസ്എഫ്ഐ പറഞ്ഞിട്ടില്ല. നിയമപരമായി ചെയ്യേണ്ടതേ എസ്എഫ്ഐ ചെയ്തിട്ടുള്ളൂ. പൊലീസിനെ അറിയിക്കുക മാത്രമാണ് ചെയ്തത്. മാധ്യമങ്ങളാണ് കോഴ ആരോപണം ഉയർത്തി ചർച്ചകള് നടത്തിയതെന്നും ആർഷോ കുറ്റപ്പെടുത്തി.

കേരള സർവകലാശാല കലോത്സവ കോഴ കേസ്; പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു

കേരള സർവ്വകലാശാല കലോത്സവത്തിലെ അനിഷ്ടസംഭവങ്ങളിൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അന്വേഷണ സമിതിയെ നിയോഗിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം നിർത്തിവെച്ച കലോത്സവം പൂർത്തീകരിക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ് (മുൻ എംഎൽഎ), ഡോ ജയൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. യുവജനോത്സവത്തിലുണ്ടായ സംഭവവികാസങ്ങൾ അന്വേഷിച്ച് സമിതി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ഇന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.

റിപ്പോർട്ട് ലഭിച്ച ശേഷമാകും സർവകലാശാല യൂണിയൻ കലാവധി രണ്ട് മാസം കൂടി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുക. കലോത്സവം ഭാവിയിൽ പരിഷ്കരിക്കുന്നതിന് സമഗ്രമായി പഠിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുന്നുണ്ട്. സിൻഡിക്കേറ്റ് അംഗങ്ങളും കലാ സാഹിത്യ രംഗത്തെ പ്രമുഖരും ഈ സമിതിയിൽ അംഗങ്ങളാകും.

കഴിഞ്ഞ ദിവസം കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ സർവ്വകലാശാല രജിസ്ട്രാർ ഡിജിപിക്ക് കത്ത് നൽകിയിരുന്നു. വിധി കർത്താവായിരുന്ന ഷാജിയുടെ മരണവും അന്വേഷിക്കണമെന്ന് സർവ്വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴിസിറ്റി യൂണിയന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന് വിസിയും നിർദേശിച്ചിരുന്നു. കേരള സർവകലാശാല കലോത്സവത്തിനിടെ തുടർച്ചയായുണ്ടായ സംഘർഷത്തിന്റെയും കോഴ ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ കലോത്സവം നിർത്തി വെക്കാൻ വിസി നിർദ്ദേശിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us