റബർ കയറ്റുമതിയ്ക്ക് കേന്ദ്ര സർക്കാർ അഞ്ച് രൂപ ഇൻസൻറ്റീവ് പ്രഖ്യാപിച്ചു

40 ടൺ വരെ കയറ്റുമതി ചെയ്യുന്നവർക്ക് രണ്ട് ലക്ഷം രൂപാ ഇൻസൻ്റീവ് ലഭിക്കും

dot image

കോട്ടയം: റബർ കയറ്റുമതിക്ക് ഇൻസൻറ്റീവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഷീറ്റ് റബറിന് കിലോയ്ക്ക് അഞ്ച് രൂപ ഇൻസൻറ്റീവാണ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ഇൻഡൻ്റീവ് പ്രഖ്യാപിച്ചത് റബർ ബോർഡ്, കയറ്റുമതിക്കാരെ അറിയിച്ചു.

RSS 1 മുതൽ RSS 4 വരെയുള്ള റബർ ഷീറ്റിന് കിലോയ്ക്ക് അഞ്ച് രൂപയാണ് ഇൻസൻറ്റീവ്. ജൂൺ മാസം വരെയാണ് ഷീറ്റ് റബറിന് കിലോയ്ക്ക് അഞ്ച് രൂപ ഇൻസൻ്റീവ് ലഭിക്കുക. 40 ടൺ വരെ കയറ്റുമതി ചെയ്യുന്നവർക്ക് രണ്ട് ലക്ഷം രൂപാ ഇൻസൻ്റീവ് ലഭിക്കും. അടുത്ത രണ്ട് വർഷത്തേക്ക് റബർ കർഷകർക്ക് സബ്സിഡി സ്കീമുകളും കൊണ്ടുവരും.

റബർ കയറ്റുമതിക്കാരുമായും ഡീലേഴ്സുമായും റബർബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ വസന്ത കേശ് ചർച്ച നടത്തി. റബർ ഉല്പാദന കുറവ് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. കേന്ദ്ര സർക്കാർ തീരുമാനം പ്രയോജനം ചെയ്യുമെന്നാണ് കയറ്റുമതിക്കാരുടെ പ്രതീക്ഷ.

അന്താരാഷ്ട്ര വിപണിയിൽ റബർ വില 200 പിന്നിട്ടിട്ടും രാജ്യത്ത് വിലവർദ്ധിച്ചിരുന്നില്ല. ഇതിൽ കേന്ദ്രസർക്കാരിൻ്റെ നിലപാടുകളെ കുറ്റപ്പെടുത്തി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഇതിനുള്ള മറുപടി കൂടിയായിട്ടാണ് ഇൻസെൻ്റീവ് വർധന. റബറിനെ കാർഷിക ഉല്പന്നമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ വിവരങ്ങൾ കൈമാറുമെന്നും റബർ ബോർഡ് അധികൃതർ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us