തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവത്തിലെ അനിഷ്ടസംഭവങ്ങളിൽ അന്വേഷണ സമിതിയെ നിയോഗിച്ച് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്. റിപ്പോർട്ട് ലഭിച്ച ശേഷം നിർത്തിവെച്ച കലോത്സവം പൂർത്തീകരിക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ് (മുൻ എംഎൽഎ), ഡോ ജയൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. യുവജനോത്സവത്തിലുണ്ടായ സംഭവവികാസങ്ങൾ അന്വേഷിച്ച് സമിതി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ഇന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.
റിപ്പോർട്ട് ലഭിച്ച ശേഷമാകും സർവകലാശാല യൂണിയൻ കലാവധി രണ്ട് മാസം കൂടി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുക. കലോത്സവം ഭാവിയിൽ പരിഷ്കരിക്കുന്നതിന് സമഗ്രമായി പഠിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുന്നുണ്ട്. സിൻഡിക്കേറ്റ് അംഗങ്ങളും കലാ സാഹിത്യ രംഗത്തെ പ്രമുഖരും ഈ സമിതിയിൽ അംഗങ്ങളാകും.
കഴിഞ്ഞ ദിവസം കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ സർവ്വകലാശാല രജിസ്ട്രാർ ഡിജിപിക്ക് കത്ത് നൽകിയിരുന്നു. വിധി കർത്താവായിരുന്ന ഷാജിയുടെ മരണവും അന്വേഷിക്കണമെന്ന് സർവ്വകലാശാല ആവശ്യപ്പെട്ടു. യൂണിവേഴിസിറ്റി യൂണിയന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന് വിസിയും നിർദേശിച്ചിരുന്നു. കേരള സർവകലാശാല കലോത്സവത്തിനിടെ തുടർച്ചയായുണ്ടായ സംഘർഷത്തിന്റെയും കോഴ ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ കലോത്സവം നിർത്തി വെക്കാൻ വിസി നിർദ്ദേശിക്കുകയായിരുന്നു.
പുറത്തുവിട്ട വിവരങ്ങള് അപൂര്ണം, ഇലക്ടറല് ബോണ്ട് നമ്പറും വെളിപ്പെടുത്തണം; എസ്ബിഐക്ക് നോട്ടീസ്