പുരാവസ്തു തട്ടിപ്പ് കേസ്; ഡിവൈഎസ്പി വൈ ആർ റസ്തത്തിനെതിരെ വിജിലൻസ് അന്വേഷണം

അന്വേഷണം വേഗത്തിലാക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം

dot image

കൊച്ചി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വൈ ആർ റസ്തത്തിനെതിരെ വിജിലൻസ് അന്വേഷണം. അന്വേഷണം വേഗത്തിലാക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. കേസിലെ പരാതിക്കാർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി.

വിജിലൻസ് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യനാണ് അന്വേഷണ ചുമതല. അന്വേഷണം വേഗത്തിലാക്കാൻ റസ്തം 1.25 ലക്ഷം വാങ്ങിയെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരില് ഒരാളായ യാക്കൂബിനോട് പണം ആവശ്യപ്പെട്ടുവെന്നാണ് പരാതിയിലുണ്ടായിരുന്നത്. അനുമോള്, ലിജു എന്നിവരുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ നല്കി. റസ്തത്തിന്റെ കീഴുദ്യോഗസ്ഥനായ സാബുവിന് പല ഘട്ടങ്ങളിലായി ഒരു ലക്ഷത്തോളം രൂപ നേരില് കൈമാറിയെന്നും പരാതിയില് പറഞ്ഞിരുന്നു.

മോൻസൻ മാവുങ്കൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ , മുൻ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം ഉൾപ്പടെ മൂന്ന് പേരെ പ്രതിയാക്കി ഡിവൈഎസ്പി റസ്റ്റം കുറ്റപത്രം സമർപ്പിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us