കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകളിലും ഭരണഘടനയുടെ ആമുഖം പ്രദർശിപ്പിക്കാൻ തീരുമാനം. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പ്രദർശിപ്പിക്കാൻ എല്ലാ കോളേജുകൾക്കും നിർദേശം നൽകാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. വൈസ് ചാൻസലർ ഡോ എം കെ ജയരാജ് അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം.
സർവകലാശാലാ പ്രസ്സിൽ 2012-ൽ നടന്ന അനധികൃത നിയമനങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് സർക്കാറിനോട് ശുപാർശ ചെയ്യും. നാലു വർഷ ബിരുദ കോഴ്സുകൾ, വിദൂര വിദ്യാഭ്യാസ കേന്ദ്രം വഴി 2024 അധ്യയന വർഷത്തിൽ നടപ്പാക്കും. 2004 മുതലുള്ള എല്ലാ റഗുലർ, സപ്ലിമെൻ്ററി പരീക്ഷകൾക്ക് ഒരു തവണ മാത്രമായി ഒരു അവസരം കൂടി നൽകാനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.
'കേരളത്തിൽ യുഡിഎഫിന് സമഗ്ര വിജയം, മുഖ്യമന്ത്രി വാ തുറന്നാൽ നുണ മാത്രം പറയുന്നു'; വി ഡി സതീശൻ