കോഴിക്കോട്: സിപിഐഎം പൗരത്വ നിയമം പറയുന്നത് വോട്ട് കിട്ടാനുള്ള അടവെന്ന് കോഴിക്കോട് മണ്ഡലത്തിലെ ലോക്സഭാ സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ എം കെ രാഘവൻ. 30 സീറ്റിൽ മത്സരിക്കുന്ന സിപിഐഎമ്മിന് ബിജെപിയെ എതിർക്കാൻ കഴിയില്ല. കേരളം വിട്ടാൽ സിപിഐഎം കോൺഗ്രസിനൊപ്പമാണ്. സിപിഐഎം കേരളത്തിലെ പ്രാദേശിക പാർട്ടിയാണെന്നും എം കെ രാഘവൻ പറഞ്ഞു.
മുഖ്യമന്ത്രി അബദ്ധ പഞ്ചാംഗമാണ്. മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. പൗരത്വ നിയമഭേദഗതിയിൽ കോൺഗ്രസ് സഭയിൽ കൃത്യമായി ഇടപെട്ടു. മുഖ്യമന്ത്രിയുടേത് ചില വോട്ടുകൾ കിട്ടാനുള്ള തന്ത്രം മാത്രമാണ്. ഈ തന്ത്രം കോഴിക്കോട് വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള എല്ലാ സാഹചര്യവും ഉറപ്പിക്കുമെന്നും എം കെ രാഘവൻ കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി വിഷയത്തില് മുഖ്യമന്ത്രി പിണറായി വിജയന് കോണ്ഗ്രസ്സിനോട് എട്ട് ചോദ്യങ്ങള് ഉന്നയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില് കോണ്ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ടെന്നും എഐസിസി പ്രസിഡന്റ് ചോദ്യങ്ങളില് നിന്ന് ഒളിച്ചോടിയതെന്തിനെന്നുമടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ഈ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ഓരോരുത്തരായി പ്രതികരിക്കുന്നുണ്ട്.
മറുപടി പറയാമോ?; പൗരത്വ ഭേദഗതിയില് കോണ്ഗ്രസ്സിനോട് എട്ടു ചോദ്യങ്ങള് ഉന്നയിച്ച് മുഖ്യമന്ത്രിചോദ്യങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്ഗ്രസ് പ്രതികരിച്ചില്ലെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും കേരളത്തിലെ സിപിഐഎമ്മിന്റേയും മാത്രം നരേറ്റീവാണ്. ഇത്തരത്തിലുള്ള ചോദ്യത്തിന് പിന്നിൽ പരാജയഭീതിയിലായ സിപിഐഎമ്മിന്റെ രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് വി ഡി സതീശൻ ആരോപിച്ചിരുന്നു.
കോൺഗ്രസ് പ്രതികരിച്ചില്ലെന്നത് മുഖ്യമന്ത്രിയുടേയും സിപിഐഎമ്മിന്റേയും നരേറ്റീവാണ്: വി ഡി സതീശന്