കോളേജ് പരിപാടിക്കിടെ പ്രിൻസിപ്പൽ അപമാനിച്ചതിനെത്തുടർന്ന് ഇക്കഴിഞ്ഞ ദിവസമായിരുന്നു ഗായകൻ ജാസി ഗിഫ്റ്റ് വേദി വിട്ടിറങ്ങിയത്. ഗായകനെ പിന്തുണച്ചും പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ പ്രതിഷേധം അറിയിച്ചും നിരവധി പേരാണ് രംഗത്തെതുന്നത്. തനിക്കു നേരെ ഉയരുന്ന പ്രതിഷേധത്തിൽ പ്രതികരിച്ച് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രധാനാധ്യാപിക ഡോ ബിനൂജ ജോസഫ് രംഗത്തെത്തിയിട്ടുണ്ട്.
'പതിനാലാം തീയതി ആയിരുന്നു കോളേജ് ഡേ പരിപാടി നടന്നത്, പരിപാടിയുടെ മുഴുവൻ ഉത്തരവാദിത്തം എനിക്കായിരുന്നു. കോളേജിനുള്ളിൽ ഡി ജെ പരിപാടിയും ആളുകൾ കൂടുന്ന പരിപാടിയും നടത്തരുതെന്ന് സർക്കുലർ ഉണ്ടായിരുന്നു. ജാസി ഗിഫ്റ് മാത്രമാണ് പാടുന്നത് എന്നാണ് പരിപാടിയുടെ സംഘാടനം ഏറ്റെടുത്ത വിദ്യാർത്ഥികൾ പറഞ്ഞത്. അർഹിക്കുന്ന എല്ലാ ബഹുമാനവും നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചതും വേദിയിൽ കൊണ്ട് പോയതും എല്ലാം. പരിപാടി തുടങ്ങി ആദ്യഗാനം അദ്ദേഹമാണ് പാടിയത്.
'ജാസിച്ചേട്ടനെ സ്നേഹിക്കാനും ബഹുമാനിക്കാനും അവർക്കിനിയും ജനിക്കേണ്ടിവരും'; ഗായിക രശ്മി സതീഷ്അടുത്ത ഗാനം കൂടെയുള്ള ആൾ പാടാൻ തുടങ്ങി. രണ്ടാമത്തെ ഗാനം പാടി കഴിഞ്ഞതിന് ശേഷമാണ് ഞാൻ വേദിയിൽ ചെന്നത്. പക്ഷേ അപ്പോഴേക്കും പാട്ട് തുടങ്ങിയിരുന്നു. മൈക്ക് അനുവാദം ചോദിച്ചാണ് വാങ്ങിയത്. തട്ടി പറിച്ചിട്ടില്ല. സാർ ഒറ്റയ്ക് പാടുകയാണെങ്കിൽ പരിപാടി തുടർന്നു കൊള്ളാൻ പറഞ്ഞതാണ്. പക്ഷേ അദ്ദേഹത്തിന് ഒറ്റയ്ക് പാടാൻ കഴിയില്ല എന്നാണ് പറഞ്ഞത്. കോളേജ് റൂൾ പ്രകാരമാണ് പ്രവർത്തിച്ചത്. അദ്ദേഹത്തിന് അതൊരു അപമാനമായി തോന്നിയതിൽ ഖേദമുണ്ട്' എന്നാണ് പ്രിൻസിപ്പൽ ഡോ ബിനൂജ ജോസഫ് പറഞ്ഞത്.
പരിപാടി അവതരിപ്പിക്കുന്നതിനിടെ മൈക്ക് പിടിച്ച് വാങ്ങി പരിപാടി നിര്ത്താന് ആവശ്യപ്പെട്ടുവെന്നും ആദ്യമായി ആണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെന്നുമാണ് ജാസി ഗിഫ്റ്റ് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നത് . പ്രധാന അധ്യാപികയ്ക്ക് പാട്ട് ഇഷ്ടമായില്ല എന്നായിരുന്നു വാദം. എന്നാല് വിദ്യാര്ഥികള് സമരം ചെയ്തുവെന്നും വിദ്യാര്ഥികള് തനിക്ക് ഒപ്പം നിന്നുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.