'ഞാന് വെറുമൊരു സ്മോള് ബോയ് അല്ലേ, വിട്ടുകള'; പി സി ജോര്ജിന് മറുപടിയുമായി തുഷാര്

പി സി ജോര്ജ് പ്രചാരണത്തിന് വരുമോ എന്നറിയില്ല, അത് പറയേണ്ടത് ബിജെപിയാണെന്നും തുഷാര്

dot image

കോട്ടയം: പി സി ജോര്ജുമായി തനിക്ക് യാതൊരു പിണക്കവുമില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന് തുഷാര് വെള്ളാപ്പള്ളി. പി സി ജോര്ജുമായുള്ള പിണക്കം മാറിയോ എന്ന ചോദ്യത്തിന്, 'തനിക്ക് ആരോടും പിണക്കമില്ല, താനൊരു സ്മോള് ബോയ് അല്ലേ വിട്ടുകള' എന്നായിരുന്നു മറുപടി. പി സി ജോര്ജ് പ്രചാരണത്തിന് വരുമോ എന്നറിയില്ല, അത് പറയേണ്ടത് ബിജെപിയാണെന്നും തുഷാര് വെള്ളാപ്പള്ളി പ്രതികരിച്ചു.

നേരത്തെ തുഷാര് വെള്ളാപ്പള്ളിയെ സ്മോള് ബോയ് എന്ന് പി സി ജോര്ജ് വിശേഷിപ്പിച്ചിരുന്നു. സ്മോള് ബോയിയായ തുഷാര് വെള്ളാപ്പള്ളിയുടെ മണ്ടത്തരങ്ങള്ക്ക് മറുപടിയില്ലെന്നായിരുന്നു പി സി ജോര്ജ് പറഞ്ഞത്. വെള്ളാപ്പള്ളി നടേശനും തുഷാര് വെള്ളാപ്പള്ളിക്കുമെതിരെ വിമര്ശനവുമായി നേരത്തെയും പി സി ജോര്ജ് രംഗത്തെത്തിയിരുന്നു. പി സി ജോര്ജിനെ നിയന്ത്രിക്കണമെന്നായിരുന്നു ഇതിന് അന്ന് തുഷാര് നല്കിയ മറുപടി.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ആകെ നാല് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരരംഗത്തുള്ളത്. ഇതില് രണ്ട് സ്ഥാനാര്ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോട്ടയവും ഇടുക്കിയുമാണ് ഇന്ന് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങള്. കോട്ടയത്ത് തുഷാര് വെള്ളാപ്പള്ളിയും ഇടുക്കിയില് അഡ്വ. സംഗീതാ വിശ്വനാഥനും മത്സരിക്കും. തുഷാര് വെള്ളാപ്പള്ളിയാണ് ഇന്ന് കോട്ടയത്ത് സ്ഥാനാര്ത്ഥി പ്രഖ്യാപനം നടത്തിയത്.

കോട്ടയം, ഇടുക്കി, ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിലാണ് എന്ഡിഎക്ക് വേണ്ടി ബിഡിജെഎസ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില് ബിഡിജെഎസ് മത്സരിച്ച ആലത്തൂര്, വയനാട് മണ്ഡലങ്ങള് ഇപ്രാവശ്യം ബിജെപിക്ക് വിട്ടു നല്കിയിരുന്നു. ഇവയ്ക്ക് പകരമായി കോട്ടയവും ചാലക്കുടിയും ബിഡിജെഎസിന് ലഭിക്കുകയായിരുന്നു. ചാലക്കുടിയില് എസ്എന്ഡിപി വനിതാ വിഭാഗം നേതാവ് ഇ എസ് ഷീബയും മാവേലിക്കരയില് ബൈജു കലാശാലയുമാണ് സ്ഥാനാര്ഥികള്.

മൃതദേഹം അര്ധനഗ്നമായ നിലയില്, സ്വര്ണാഭരണങ്ങള് കാണാതായി; യുവതിയുടേത് കൊലപാതകമെന്ന് സംശയം
dot image
To advertise here,contact us
dot image