
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവിധയിടങ്ങളില് അവധി പ്രഖ്യാപിച്ച് കളക്ടര്. ഏപ്രില് അഞ്ചിന് പോക്കന്കോട്, അണ്ടൂര്കോണം, വെമ്പായം, മാണിക്കല്, മംഗലപുരം ഗ്രാമപഞ്ചായത്തുകളില് അവധി ബാധകമായിരിക്കും. പോത്തന്കോട് ശ്രീ പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും സര്ക്കാര് ഓഫീസുകള്ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര് അറിയിച്ചു. എന്നാല് മുന്നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്ക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടര് അറിയിച്ചു.