'ചുമ്മാതെ വന്നിരിക്കുകയാ പൗഡറും പൂശി, ഷണ്ഡൻ'; ഡീൻ കുര്യാക്കോസിനെതിരെ എം എം മണിയുടെ വ്യക്ത്യാധിക്ഷേപം

ഇടുക്കിയിലെ പ്രസംഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള അധിക്ഷേപ പരാമർശം.

dot image

തൊടുപുഴ: ഡീൻ കുര്യാക്കോസിനും പി ജെ കുര്യനുമെതിരെ വ്യക്ത്യാധിക്ഷേപം നടത്തി സിപിഐഎം നേതാവ് എം എം മണി. ഇടുക്കിയിലെ പ്രസംഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള അധിക്ഷേപ പരാമർശം.

'ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിന് വേണ്ടി? പാർലമെന്റിൽ പ്രസംഗിച്ചോ, എന്തു ചെയ്തു? ചുമ്മാതെ വന്നിരിക്കുകയാ പൗഡറും പൂശി. പിന്നെ..ബ്യൂട്ടിപാർലറിൽ കയറി വെള്ള പൂശീട്ട് പടോം എടുത്ത്. ജനങ്ങളോടൊപ്പം നിൽക്കാതെ ജനങ്ങൾക്കു വേണ്ടി ശബ്ദിക്കാതെ, ഷണ്ഡൻ. ഷണ്ഡൻമാരെ ഏൽപ്പിക്കുകയാ, ഏൽപ്പിച്ചോ... കഴിഞ്ഞ തവണ വോട്ടുചെയ്തോരൊക്കെ അനുഭവിച്ചോ. ഇനീം വന്നിരിക്കുകയാ, ഞാനിപ്പോ ഉണ്ടാക്കാം ഒലത്താം എന്ന് പറഞ്ഞ്. നന്നായി ഒലത്തിക്കോ. അതുകൊണ്ട് ഉണ്ടല്ലോ കെട്ടിവച്ച കാശ് കൊടുക്കാൻ പാടില്ല. നീതിബോധമുള്ളവരാണേൽ... പി ജെ കുര്യൻ, കുര്യൻ വേറെ പണിയാരുന്നു, പെണ്ണുപിടി. എന്തെല്ലാം കേസ് ആണ് ഉണ്ടായത്, നമ്മള് മറന്നോ...' എം എം മണി പ്രസംഗത്തിൽ പറഞ്ഞു.

വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ആകെ സ്വദേശി എന്നുപറഞ്ഞാൽ ഇപ്പോൾ ജോയ്സ് മാത്രമാണെന്നും എം എം മണി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്ത്യാധിക്ഷേപം പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ നിർദേശം നൽകിയിട്ടുള്ളതാണ്. ഇത് വകവെക്കാതെയാണ് എം എം മണിയുടെ നടപടി.

dot image
To advertise here,contact us
dot image