'സമദൂരം' മറന്നു, എൽഡിഎഫ് വേദിയിലെത്തി; എൻഎസ്എസ് ഭാരവാഹിയെ പുറത്താക്കി

സി പി ചന്ദ്രൻ നായരുടെയും 13 അംഗ ഭരണ സമിതിയുടെയും രാജി എൻഎസ്എസ് ഹെഡ് ഓഫീസിൽ നിന്ന് ആവശ്യപ്പടുകയായിരുന്നു. എൻഎസ്എസിന്റെ സമദൂര സിദ്ധാന്തത്തിന് വിരുദ്ധമായി എൽഡിഎഫിനെ പിന്തുണച്ചതാണ് നടപടിക്ക് കാരണമായത്.

dot image

ചങ്ങനാശേരി: എൽഡിഎഫ് സമ്മേളന വേദിയിലെത്തിയ എൻഎസ്എസ് ഭാരവാഹിയെ ചുമതലയിൽ നിന്ന് പുറത്താക്കി. മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് സിപി ചന്ദ്രൻ നായരെയാണ് സംഘടനാ നേതൃത്വം പുറത്താക്കിയത്. സി പി ചന്ദ്രൻ നായരുടെയും 13 അംഗ ഭരണ സമിതിയുടെയും രാജി എൻഎസ്എസ് ഹെഡ് ഓഫീസിൽ നിന്ന് ആവശ്യപ്പടുകയായിരുന്നു. എൻഎസ്എസിന്റെ സമദൂര സിദ്ധാന്തത്തിന് വിരുദ്ധമായി എൽഡിഎഫിനെ പിന്തുണച്ചതാണ് നടപടിക്ക് കാരണമായത്.

കഴിഞ്ഞ ദിവസം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പു പ്രചരണ യോഗത്തിൽ സി പി ചന്ദ്രൻ നായർ പങ്കെടുത്തിരുന്നു. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച് പെരുന്നയിലേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. പകരം പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയെ മീനച്ചിലിൽ നിയമിച്ചു. നിലവിൽ വൈസ് പ്രസിഡൻ്റായിരുന്ന ഷാജികുമാറാണ് പുതിയ ചെയർമാൻ. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് താലൂക്ക് യൂണിയന്റെ ഭരണച്ചുമതലയും നൽകിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us