ഓട്ടുപാറയിൽ തീപ്പിടിച്ച സ്കൂട്ടർ പൊട്ടിതെറിച്ചു; അപകടം നടന്നത് ഓട്ടുപാറ ഫയർസ്റ്റേഷന് 50 മീറ്റർ അകലെ

തീ പിടിത്തം ഉണ്ടായതിന് 50 മീറ്റർ അകലെയായിരുന്നു ഓട്ടുപാറ ഫയർസ്റ്റേഷൻ

dot image

തൃശ്ശൂർ: വടക്കാഞ്ചേരി ഓട്ടുപാറ ടൗണിൽ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തി നിമിഷങ്ങൾക്കകം പൊട്ടിത്തെറിച്ചു. ഓട്ടുപാറ കളപ്പുരയ്ക്കൽ കെ ജി റോബിന്റെ സ്കൂട്ടറാണ് കത്തി നശിച്ചത്. ടൈലോസ് എന്ന കമ്പനിയുടെ സ്കൂട്ടറാണ് കത്തിയത്.

സാമാന്യം തിരക്കുള്ള പ്രദേശമായതിനാൽ സ്കൂട്ടർ കത്തുന്ന കണ്ട നാട്ടുകാർ ആകെ പരിഭ്രാന്തിയിലായി. തീ പിടിത്തം ഉണ്ടായതിന് 50 മീറ്റർ അകലെയായിരുന്നു ഓട്ടുപാറ ഫയർസ്റ്റേഷൻ. അതിനാൾ തീപ്പിടുത്തം ഉണ്ടായ ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു പൊട്ടി ഉണ്ടായത്. അപകടത്തിൻ്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

10,000 രൂപ കൈക്കൂലി വാങ്ങി തിരുവല്ല താലൂക്ക് ഓഫീസ് അറ്റൻഡര്; 7 വര്ഷം കഠിനതടവും 45,000 രൂപ പിഴയും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us