വീട്ടിലെത്തിയപ്പോൾ കാണുന്നത് മകളെയും കാമുകനെയും; 19-കാരിയെ കൊലപ്പെടുത്തി അമ്മ

കാമുകനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതിന് ശേഷം മകളെ ആക്രമിക്കുകയും പിന്നീട് സാരി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു

dot image

ഹൈദരാബാദ്: വീട്ടിൽ കാമുകനൊപ്പം കണ്ട 19-കാരിയായ മകളെ കൊലപ്പെടുത്തി അമ്മ. ഹൈദരാബാദിലെ ഇബ്രാഹിംപട്നം എന്ന സ്ഥലത്താണ് സംഭവം. ജംഗമ്മ എന്ന സ്ത്രീയാണ് ഭാർഗവി എന്ന മകളെ കൊലപ്പെടുത്തിയത്. വീട്ടിലാരുമില്ലാതിരുന്ന സമയത്താണ് ഭാർഗവി കാമുകനെ വിളിച്ചുവരുത്തിയത്. ജോലിസ്ഥലത്ത് നിന്ന് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ ജംഗമ്മ ഭാർഗവിയെയും കാമുകനെയും കാണുകയായിരുന്നു.

കാമുകനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതിന് ശേഷം മകളെ ആക്രമിക്കുകയും പിന്നീട് സാരി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. ഭാർഗവിയുടെ ഇളയ സഹോദരൻ സംഭവത്തിന്റെ ദൃക്സാക്ഷിയാണ്. ജനലിലൂടെ അമ്മ തന്റെ സഹോദരിയെ മർദ്ദിക്കുന്നത് കണ്ടുവെന്നാണ് സഹോദരന് പൊലീസിനോട് പറഞ്ഞത്. മകൾക്ക് വിവാഹാലോചന നടക്കുന്ന സമയമായിരുന്നുവെന്നും എന്നാൽ മകൾക്ക് കാമുകനുണ്ടെന്ന് അറിഞ്ഞ രോഷമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

ഭാര്യമാർ തമ്മിലുള്ള ബിസിനസ് ഡീൽ ബിജെപി - സിപിഐഎം രഹസ്യ ധാരണയാണോ?; രാജീവ് ചന്ദ്രശേഖർ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us