'പ്ലാന്റേഷന് കാര്യത്തിന് രാജേന്ദ്രന് ജാവദേക്കറെ കാണില്ല'; ബിജെപിയിലേക്കെന്ന് പറയാതെ പറഞ്ഞ് സിപിഐ

'ഇടതുപക്ഷത്ത് നിന്നും ഒരാള് ബിജെപിയിലേക്ക് പോകുന്നത് ആത്മഹത്യാപരം'

dot image

ഇടുക്കി: സിപിഐഎമ്മില് നിന്നും സസ്പെന്ഡ് ചെയ്ത മുന് എംഎല്എ എസ് രാജേന്ദ്രന് ബിജെപിയില് ചേര്ന്നേക്കുമെന്ന റിപ്പോര്ട്ടുകളോട് പ്രതികരിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്. എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനം ഉറപ്പിക്കുന്ന വിധമാണ് കെ കെ ശിവരാമന് റിപ്പോര്ട്ടര് ടി വിയോട് പ്രതികരിച്ചത്. പ്ലാന്റേഷന് കാര്യങ്ങള് ചര്ച്ച ചെയ്യുന്നതിനായി എസ് രാജേന്ദ്രന് ഒറ്റക്ക് ഡല്ഹിയില് പോയി പ്രകാശ് ജാവദേക്കറിനെ പോലെയൊരാളോട് സംഭാഷണം നടത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു ശിവരാമന്റെ പ്രതികരണം.

അതേസമയം തനിക്ക് ഇക്കാര്യത്തില് ചാനലില് വരുന്നതില് കൂടുതലൊന്നും അറിയില്ലെന്നും ഇടതുപക്ഷത്ത് നിന്നും ഒരാള് ബിജെപിയിലേക്ക് പോവുകയാണെങ്കില് അത് ആത്മഹത്യാപരമായിരിക്കുമെന്നും കെകെ ശിവരാമന് അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിന്റെയും ആശയത്തിന്റെയും കരുത്ത് ഒരാള്ക്ക് നഷ്ടപ്പെടുമ്പോള് മനുഷന് പലതുമായി മാറാം ബിജെപി കോടാനുകോടി മുടക്കി ആളെ പിടിക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനും നോക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

കെ കെ ശിവരാമന്റെ പ്രതികരണത്തിന്റെ പുര്ണ്ണരൂപം

ചാനലുകളില് വരുന്ന കാര്യങ്ങള് മാത്രമെ അറിയൂ. സൗഹൃദ സന്ദര്ശനമാണെന്നും പ്ലാന്റേഷന് കാര്യങ്ങള് ചര്ച്ച ചെയ്യുന്നതിനുമാണ് ഡല്ഹിയിലേക്ക് പോയതെന്നാണ് അദ്ദേഹം പറയുന്നത്. അതിന് വേണ്ടി രാജേന്ദ്രന് ഒറ്റക്ക് ഡല്ഹിയില് പോയി പ്രകാശ് ജാവദേക്കറിനെ പോലെയുള്ള ഒരാളുമായി സംഭാഷണം നടത്തേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. തീര്ത്തും തള്ളികളയാവുന്ന കാര്യമല്ല. രാജേന്ദ്രനെപ്പോലെയൊരാള് ബിജെപിയിലേക്ക് പോവുകയാണെങ്കില് അത് ആത്മഹത്യാപരം എന്ന് മാത്രമെ എനിക്ക് പറയാനുള്ളൂ. രാഷ്ട്രീയത്തിന്റെയും ആശയത്തിന്റെയും കരുത്ത് ഒരാള്ക്ക് നഷ്ടപ്പെടുമ്പോള് മനുഷന് പലതുമായി മാറാം. ബിജെപി കോടാനുകോടി മുടക്കി ആളെ പിടിക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനും നോക്കുകയാണ്. ഏത് പാര്ട്ടിയില് നിന്നും ആളെ പിടിക്കാന് നോക്കും. 32 കോടിയാണ് ഒരു എംഎല്എയുടെ വിലയെന്ന് എഎപി നേതാവ് കെജ്രിവാള് പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷത്ത് നിന്നും ഒരാള് പോലും അത് അങ്ങേയറ്റം ദൗര്ഭാഗ്യകരമാണ്.

ഇന്ന് ഡല്ഹിയിലെത്തിയാണ് എസ് രാജേന്ദ്രന് കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയത്. പിന്നാലെയാണ് അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.

കണ്വെഷനില് പങ്കെടുത്തുകൊണ്ട് ഞാന് ഇടതുപക്ഷത്താണ്. ജോയിസ് ജോര്ജിനെ വിജയിപ്പിക്കണം എന്ന് പരസ്യമായി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഉണ്ടാവുമെന്നും പറഞ്ഞിരുന്നു. അങ്ങനെയൊരാള് മലക്കം മറിയുകയാണോ എന്നാണ് ഇപ്പോള് സംശയം.

dot image
To advertise here,contact us
dot image