ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എസ് ഹംസ

കഴിഞ്ഞ ദിവസം ജിഫ്രി മുത്തുക്കോയ തങ്ങളുടെ വസതിയിലെത്തിയായിരുന്നു സന്ദർശനം

dot image

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ എസ് ഹംസ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങളുടെ വസതിയിലെത്തിയായിരുന്നു സന്ദർശനം. മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയും സമസ്തയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന ഹംസയുടെ സന്ദർശനത്തിന് നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹംസ എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതോടെ പൊന്നാനിയിൽ സമസ്തയുടെ നിലപാട് നിർണ്ണായകമാകുമെന്നും നിഗമനങ്ങളുണ്ടായിരുന്നു.

സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ മുസ്ലിം ലീഗിനെ വിമർശിച്ച് ഹംസ രംഗത്തെത്തിയിരുന്നു. പൊന്നാനിയില് യുഗപ്പിറവിക്കു വേണ്ടി ശ്രമിക്കുകയാണ്. എല്ലാതരത്തിലുമുള്ള അടിയൊഴുക്കുകളും ഉണ്ട്. പൊന്നാനിയില് ഒരു അവൈലബിള് എംപി വേണമെന്നാണ് ആവശ്യമെന്നും കെ എസ് ഹംസ റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു.

ലീഗ് എംപിമാര് എല്ലാ അവസരങ്ങളിലും പാർലമെൻ്റിൽ നിന്ന് വിട്ടുനിന്നുവെന്നും കെ എസ് ഹംസ ആരോപിച്ചിരുന്നു. 'പൗരത്വബില്ലിന്റെ സമയത്ത് ലീഗ് ഒളിച്ചുകളിച്ചു. എന്ഐഎ ബില്ലില് വോട്ട് ചെയ്തില്ല. എ എം ആരിഫ് മാത്രമാണ് എതിര്ത്ത് വോട്ട് ചെയ്തത്. മുത്തലാഖ് ബില്ലിന്റെ സമയത്ത് ലീഗ് എം പി കല്യാണം കൂടാന് പോയെന്നും ലീഗിനെ കുറ്റപ്പെടുത്തിയിരുന്നു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില് വെങ്കയ്യ നായിഡുവിനെതിരെ വോട്ട് ചെയ്യാന് പോയവര് വിമാനം കിട്ടിയില്ല എന്ന് പറഞ്ഞ് ബോംബെയില് കൂടി. താന് അത് ലീഗ് കമ്മിറ്റിയില് പറഞ്ഞിരുന്നു. ഇരുപത്തിനാലോളം വിമാനങ്ങള് അതിനുശേഷവും ഡല്ഹിയില് നിന്ന് ബോംബയിലേക്ക് ഷെഡ്യൂള് ചെയ്തിരുന്നു, അതിലൊന്നും പോയില്ല. വിമാനം കിട്ടിയില്ലെന്ന് പറഞ്ഞ് വോട്ട് ചെയ്യാതിരുന്നു. എല്ലാ രീതിയിലും ലീഗ് മുങ്ങിക്കളിക്കുകയാണ്. നിഷ്കളങ്കരായ ലീഗ് അണികള്ക്ക് ഒരു നേട്ടവുമില്ല. ഇപ്പോഴത്തെ നേതൃത്വത്തോട് അണികള്ക്ക് വലിയ പ്രതിഷേധമാണുള്ളത്. ആത്മാര്ത്ഥതയുള്ള അണികളെ ലീഗ് നേതൃത്വം പണയംവെക്കുകയാണെന്നും ഹംസ ആരോപിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us