'നൂറു മേനി വിളയുന്ന നല്ല വിത്തുകളാണ് സംസ്ഥാനത്ത് എൽഡിഎഫ് പാകിയിട്ടുള്ളത്'; മന്ത്രി പി രാജീവ്

തൃശ്ശൂരിലെ തിരഞ്ഞെടുപ്പിൽ അച്ഛനെയും മകനെയും തോൽപിച്ച വി വി രാഘവന്റെ പാതയാണ് പിൻതുടരുന്നതെന്ന് സ്ഥാനാർഥി വി എസ് സുനിൽ കുമാർ

dot image

തൃശൂർ: സംസ്ഥാനത്ത് ഇടതുപക്ഷ സ്ഥാനാർത്ഥികൾ നൂറു മേനി വിളവെടുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. തൃശ്ശൂരിലും എല്ഡിഎഫ് വിജയം കൊയ്യും. തൃശ്ശൂർ എൽ ഡി എഫ് സ്ഥാനാർത്ഥിയും മുൻ കൃഷി മന്ത്രിയും ആയിരുന്ന വി എസ് സുനിൽ കുമാർ നേതൃത്വം നൽകിയ വിളവെടുപ്പിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രി കെ രാജനും പരിപാടിയിൽ പങ്കെടുത്തിരുന്നു.

തണ്ണിമത്തന് വിളവെടുത്ത പോലെ തൃശ്ശൂരിലും സംസ്ഥാനത്തും എൽ ഡി എഫ് നൂറു മേനി കൊയ്യും. അതിനു പ്രാപ്തമായുള്ള നല്ല വിത്തുകളാണ് ഓരോ ജില്ലയിലും എൽ ഡി എഫ് വിതച്ചിരിക്കുന്നത്. തൃശൂർ വിജയം ഉറപ്പുള്ള മണ്ഡലം ആണെന്നും മന്ത്രി പി രാജീവ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാനാർത്ഥിക്ക് മാത്രം വോട്ട്;മന്ത്രിക്കെതിരെ കർഷക അതിജീവന സംയുക്ത സമിതി

തൃശ്ശൂരിലെ തിരഞ്ഞെടുപ്പിൽ അച്ഛനെയും മകനെയും തോൽപിച്ച വി വി രാഘവന്റെ പാതയാണ് പിൻതുടരുന്നതെന്ന് സ്ഥാനാർഥി വി എസ് സുനിൽ കുമാർ പറഞ്ഞു. സഹോദരിയെ തോൽപ്പിക്കുന്നത് ചീത്ത പേരാവില്ല. രാഷ്ട്രീയത്തിൽ വി വി രാഘവന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. നൂറുമേനി വിളവെടുക്കാന് നല്ല വിത്തും പരിപാലനവും ആണ് അത്യാവശ്യം അതുപോലെയാണ് രാഷ്ട്രീയവും. ജനങ്ങളാണ് രാഷ്ട്രീയത്തിൽ പരിപാലനം നിർണയിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി നൂറു മേനി വിളയും എന്നത് ഉറപ്പാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us