എസ് രാജേന്ദ്രൻ വന്നത് ബിജെപിയിൽ ചേരാനല്ല, ഒരു പ്രശ്നം ചർച്ച ചെയ്യാൻ; പ്രകാശ് ജാവദേക്കര്

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ചര്ച്ച ചെയ്യാനാണ് രാജേന്ദ്രൻ വന്നതെന്ന് പ്രകാശ് ജാവദേക്കര്

dot image

ന്യൂ ഡൽഹി: ദേവികുളം മുന് എംഎല്എ എസ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത് ബിജെപിയില് ചേരുന്ന കാര്യം സംബന്ധിച്ചല്ലെന്ന് പ്രകാശ് ജാവദേക്കര്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ചര്ച്ച ചെയ്യാനാണ് രാജേന്ദ്രൻ വന്നതെന്ന് പ്രകാശ് ജാവദേക്കര് വ്യക്തമാക്കി. വിഷയത്തില് കൂടുതല് പ്രതികരണങ്ങള്ക്ക് ഇല്ലെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിലെത്തിയ രാജേന്ദ്രൻ ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എസ് രാജേന്ദ്രന് ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ജാവദേക്കറുമായുള്ള രാജേന്ദ്രന്റെ കൂടിക്കാഴ്ച അഭ്യൂഹങ്ങള് ശക്തമാക്കിയിരിക്കുകയാണ്. ഡല്ഹിയില് പ്രകാശ് ജാവദേക്കറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള് നിലനില്ക്കെ പാര്ട്ടി വിടില്ലെന്ന പ്രഖ്യാപനവുമായി രാജേന്ദ്രന് രംഗത്തെത്തിയിരുന്നു. മാത്രമല്ല അദ്ദേഹം എല്ഡിഎഫ് കണ്വെന്ഷനില് പങ്കെടുക്കുകയും ചെയ്തിരുന്നു. മുതിര്ന്ന സിപിഐഎം നേതാക്കള് നടത്തിയ ചര്ച്ചയ്ക്കൊടുവിലായിരുന്നു രാജേന്ദ്രന് പരിപാടിക്കെത്തിയത്.

വിദ്വേഷ പരാമര്ശം; ശോഭാ കരന്തലജക്കെതിരെ നടപടിയെടുക്കാന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്ദേശം
dot image
To advertise here,contact us
dot image