'ബിജെപിയിലേക്ക് പോകാന് ഉദ്ദേശിച്ചിട്ടില്ല, കൂടിക്കാഴ്ച പ്ലാന്റേഷന് വിഷയത്തില്'; എസ് രാജേന്ദ്രന്

ജാവദേക്കറുമായി നടത്തിയത് സൗഹൃദ സന്ദര്ശനം മാത്രമായിരുന്നുവെന്നാണ് രാജേന്ദ്രന്റെ പ്രതികരണം

dot image

ന്യൂഡല്ഹി: ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള് തള്ളി എസ് രാജേന്ദ്രന്. ഡല്ഹിയെത്തി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് രാജേന്ദ്രന്റെ ബിജെപി പ്രവേശ ചര്ച്ചകള്ക്ക് ചൂടുപിടിച്ചത്. എന്നാല് ജാവദേക്കറുമായി നടത്തിയത് സൗഹൃദ സന്ദര്ശനം മാത്രമായിരുന്നുവെന്നാണ് രാജേന്ദ്രന്റെ പ്രതികരണം.

ബിജെപിയിലേക്ക് പോകാന് ഉദ്ദേശിച്ചിട്ടില്ല. പ്ലാന്റേഷന് വിഷയവുമായി ബന്ധപ്പെട്ടാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഐഎമ്മുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിച്ച ശേഷം അംഗത്വം പുതുക്കുമെന്നും എസ് രാജേന്ദ്രന് പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രാജേന്ദ്രന് ഡല്ഹിയില് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. ജാവദേക്കറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള് നിനില്ക്കെ പാര്ട്ടി വിടില്ലെന്ന പ്രഖ്യാപനവുമായി രാജേന്ദ്രന് രംഗത്തെത്തിയിരുന്നു. മാത്രമല്ല അദ്ദേഹം എല്ഡിഎഫ് കണ്വെന്ഷനില് പങ്കെടുക്കുകയും ചെയ്തിരുന്നു. മുതിര്ന്ന സിപിഐഎം നേതാക്കള് നടത്തിയ ചര്ച്ചയ്ക്കൊടുവിലായിരുന്നു രാജേന്ദ്രന് പരിപാടിക്കെത്തിയത്.

പ്രകാശ് ജാവദേക്കറിനെ കണ്ട് എസ് രാജേന്ദ്രന്; ബിജെപിയിലേക്ക്?

പാര്ട്ടിയില് നിന്ന് സസ്പെന്ഡ് ചെയ്യപ്പെട്ട എസ് രാജേന്ദ്രന് പാര്ട്ടി അംഗത്വം എടുക്കുന്നതുമായി ബന്ധപ്പെട്ട്, മെമ്പര്ഷിപ്പ് വേണമോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ കാര്യമാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ചര്ച്ച ചെയ്ത് നിലപാട് സ്വീകരിക്കും. മാറ്റം എപ്പോള് വേണമെങ്കിലും സംഭവിക്കാമെന്നും രാജേന്ദ്രന് പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് ദേവികുളം മണ്ഡലത്തിലെ ഇടത് സ്ഥാനാര്ത്ഥിക്കെതിരെ പ്രവര്ത്തിച്ചുവെന്ന പേരിലായിരുന്നു രാജേന്ദ്രനെ പാര്ട്ടിയില് നിന്ന് പുറത്താക്കിയത്.

'പ്ലാന്റേഷന് കാര്യത്തിന് രാജേന്ദ്രന് ജാവദേക്കറെ കാണില്ല'; ബിജെപിയിലേക്കെന്ന് പറയാതെ പറഞ്ഞ് സിപിഐ
dot image
To advertise here,contact us
dot image