ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ നടന്ന ജാതി അധിക്ഷേപത്തിൽ പ്രതികരിച്ച് സംഗീത സംവിധായകൻ ബിജിബാൽ. 'മനുഷ്യൻ്റെ അതിവിശിഷ്ടമോഹനാംഗം മനസ്സ്' എന്നാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഒപ്പം വിഷയത്തിൽ ആർഎൽവി രാമകൃഷ്ണന്റെ പ്രതികരണവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
വിഷയത്തിൽ കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധിപ്പേർ പ്രതികരിച്ചിട്ടുണ്ട്. ജാതി-വർണ വിവേചനം കേരളത്തിലെ കലാരംഗത്ത് എത്ര ശക്തവും ലജ്ജാഹീനവുമായി നിലനിൽക്കുന്നു എന്ന് കാണിക്കുന്നതാണ് സത്യഭാമയുടെ പരാമർശമെന്നാണ് കവി കെ സച്ചിദാനന്ദൻ പ്രതികരിച്ചത്. കർണ്ണാട്ടിക് സംഗീതജ്ഞൻ ടി എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം നൽകുന്നതിനെ എതിർത്തവർക്കെതിരെയും അദ്ദേഹം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
'പ്രിയപ്പെട്ട അനിയാ, പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനൻ ആയ കലാകാരനാണ്,' എന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. 'കറുപ്പ് താന് എനക്ക് പുടിച്ച കളറ്' എന്നാണ് മന്ത്രി വി ശിവന്കുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
'കറുപ്പ് താന് എനക്ക് പുടിച്ച കളറ്'; ആര് എല് വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി വി ശിവന്കുട്ടിഅധിക്ഷേപം ആവര്ത്തിച്ച് സത്യഭാമ; സൗന്ദര്യം ഇല്ലാത്തവര് മോഹിനിയാട്ടം കളിക്കേണ്ടഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില് സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണന് രംഗത്തെത്തുകയായിരുന്നു.